പെട്രോൾ-ഡീസൽ വില കുറഞ്ഞു

ന്യൂഡൽഹി: തുടർച്ചയായ 10ാം ദിവസവും രാജ്യത്ത്​ പെട്രോൾ-ഡീസൽ വില കുറഞ്ഞു. പെട്രോൾ ലിറ്ററിന്​ 21 മുതൽ 22 പൈസ വരെയും ഡീസൽ ലിറ്ററിന്​ 15 മുതൽ 16 പൈസ വരെയുമാണ്​ കുറഞ്ഞിരിക്കുന്നത്​. കർണാടക തെരഞ്ഞെടുപ്പിന്​ ശേഷം ഇന്ധനവില വലിയ രീതിയിൽ ഉയർന്നിരുന്നു.

ഡൽഹിയിൽ ഒരു ലിറ്റർ പെ​ട്രോളിന്​ 77.42 രൂപയാണ്​ വില. കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവടങ്ങളിൽ യഥാക്രമം 80.07,85.24,80.37 എന്നിങ്ങനെയാണ്​ പെട്രോൾ വില. ഡീസലിന്​ യഥാക്രമം 68.58, 71.13, 73.02, 72.4 എന്നിങ്ങനെയാണ്​ വില.

പ്രതിദിനം ഇന്ധനവില മാറ്റുന്ന സംവിധാനം നിലവിൽ വന്നതോടെ രാജ്യത്ത്​ എണ്ണവില വൻതോതിൽ വർധിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധം ഉയർത്തിയിതിനെ തുടർന്ന്​ എണ്ണ വില നിയന്ത്രിക്കാൻ നടപടികളെടുക്കുമെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Petrol Prices Cut By Rupee 1 Per Litre In 10 Days, Diesel Rates Lowered Again-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.