ബംഗളൂരു: ഇ–കോമേഴ്സ് സൈറ്റുകളിൽ വീണ്ടും ഒാഫറുകളുടെ പൂക്കാലം. ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ് മേഖലയിലെ ഭീമൻമാരായ ഫ്ലിപ്കാർട്ടും ആമസോണും ഒാഫറുകളുമായി രംഗത്തെത്തിയിരിക്കുന്നു. ഫ്ലിപ്കാർട്ടിെൻറ 'ബിഗ് 10 സെയിൽ' ഒാഫറിൽ അഞ്ച് ദിവസത്തേക്കാണ് കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുക. സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, ഗൃഹോപകരണങ്ങൾ എന്നിവക്കാണ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ഗൂഗിളിെൻറ പിക്സൽ ഫോണാണ് വൻ ഒാഫറിൽ ലഭിക്കുക. 57,000 രൂപയുണ്ടായിരുന്ന പിക്സൽ 34,999 രൂപക്ക് ലഭിക്കും. െഎഫോൺ 7, എസ്.ഇ, ഫൈവ് എസ് എന്നീ മോഡലുകൾക്കും വിലക്കുറവുണ്ട്. ഇതിനൊടൊപ്പം ഒപ്പോ എഫ്3, വിവോ വി5, മോേട്ടാ ജി5 പ്ലസ് എന്നീ മോഡലുകൾക്കും വിലക്കുറവാണ് . റീബോക്ക്, ലീ, ഫാസ്ട്രാക്ക് തുടങ്ങിയ കമ്പനികളുശട ഫാഷൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം മുതൽ 90 ശതമാനം വില കുറവുണ്ട്. ഇതിനോെടാപ്പം ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾക്കും വൻ ഒാഫറുകൾ ലഭ്യമാണ്.
മുൻ വർഷങ്ങളിലെ പോലെ ഗ്രേറ്റ് ഇന്ത്യൻ സെയിലുമായാണ് ആമസോൺ രംഗത്തെത്തുന്നത്. െഎഫോൺ മോഡലുകൾ, വൺ പ്ലസ് 3T, ഹോണർ ആർ.എക്സ്, സാംസങ് ഗാലക്സി ഒാൺ7 പ്രോ, കൂൾപാഡ് നോട്ട് 5 ലൈറ്റ് എന്നിവക്ക് ഒാഫറുകളുണ്ട്. പ്ലേ സ്റ്റേഷനുകൾ, പവർ ബാങ്ക്, ഡി.എസ്.എൽ.ആർ കാമറകൾ, ടാബ്ലെറ്റുകൾ എന്നിവക്കും ആമസോണിൽ വിലക്കുറവിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.