ഒാൺലൈനിന്​ മൂക്കുകയർ; വ്യാപാരികൾക്ക്​ ഗുണം ചെയ്യും

ഉപഭോക്​താ​ക്കളുടെ ഇ-​േ​കാമേഴ്​സ്​ സൈറ്റ്​ പ്രണയം തങ്ങളുടെ വയറ്റത്തടിക്കുന്നതായി വ്യാപാര മേഖലയിൽനിന്ന്​ പ രാതി ഉയരാൻ തുടങ്ങിയിട്ട്​ ഏെറയായി. ഇ-കോമേഴ്​സ്​ സൈറ്റുകൾ ഉയർത്തുന്ന അനാരോഗ്യകരമായ മത്സരത്തിന്​ കടിഞ്ഞാടിണ മെന്നും വ്യാപാര മേഖല ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്​ ചെവിക്കൊള്ളാതിരുന്ന കേന്ദ്രത്തി​​െൻറ കണ്ണ്​ തുറപ്പി ച്ചത്​ അഞ്ച്​ സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഫലംകൂടിയാണ്​ എന്നാണ്​ സൂചന.

ഹിന്ദി ഹൃദയഭൂമിയിൽ തങ്ങൾക്കേറ്റ തിരിച്ചടിക്ക്​ പിന്നിൽ, കർഷക രോഷത്തിനൊപ്പം ​വ്യാപാരി പ്രതിഷേധംകൂടിയുണ്ട്​ എന്ന തിരിച്ചറിവാണ്​ ഒാൺലൈൻ വ്യാപാരത്തിന്​ മൂക്കുകയറിടാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്​. ​ഫെബ്രുവരി ഒന്നുമുതൽ ഒാൺലൈൻ വിപണിയിൽ കാതലായ നിയന്ത്രണങ്ങളും മാറ്റങ്ങളുമാണ്​ വരാൻ പോകുന്നത്​.

വ്യാപാര രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച്​ കർശന നിബന്ധനകളാണ്​ ഡിപ്പാർട്​മ​െൻറ്​ ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ്​​ പ്രൊമോഷൻ മുന്നോട്ടു​െവച്ചിരിക്കുന്നത്​. ഇതനുസരിച്ച്​, കമ്പനികൾ പുതുതായി പുറത്തിറക്കുന്ന ഉൽപന്നങ്ങൾ ഏതെങ്കിലും ഒരു ഇ-കോമേഴ്‌സ് സൈറ്റ്​ വഴി മാത്രമായി എക്​സ്​ക്ലൂസിവ്​ വിൽപന നടത്താൻ പാടില്ല.

ഇ-കോ​േമഴ്​സ്​ സൈറ്റ്​ നടത്തിപ്പ്​ കമ്പനികൾക്ക്​ ഒാഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉൽപന്നങ്ങളും തങ്ങളുടെ ഒാൺലൈൻ സൈറ്റ്​ വഴി വിൽപന നടത്താൻ പാടില്ല. ഇതോടെ, അവിശ്വസനീയ വിലക്കിഴിവ്​ നൽകിയുള്ള വിൽപന നിലക്കുമെന്നാണ്​ പ്രതീക്ഷ. ഉപ​േഭാക്​താക്കൾക്ക്​ വൻ വിലക്കിഴിവിനുള്ള അവസരമാണ്​ ഇല്ലാതാകുന്നതെങ്കിലും റീ​െട്ടയിൽ വ്യാപാര രംഗത്ത്​ അച്ചടക്കം കൊണ്ടുവരാൻ ഉപകരിച്ചേക്കും​.

Tags:    
News Summary - Online business Restriction india govt -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.