Posted On
date_range Updated On
date_range ക്രൂഡ്ഒായിൽ വിലയിടിഞ്ഞിട്ടും ഇന്ധനവില കാര്യമായി കുറഞ്ഞില്ല
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഒായിൽ വില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ക്രൂഡ് ഒായിൽ വില 7 ഡോളറാണ് കുറഞ്ഞത്. വ്യാഴാഴ്ചയിലെ വിലപ്രകാരം ബെൻറ് ക്രൂഡോയിലിന് ബാരലിന് 72 ഡോളറാണ് വില. എണ്ണഉൽപാദക രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചതാണ് അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതിന് കാരണമായത്.
അതേ സമയം, അന്താരഷ്ട്ര വിപണിയിൽ എണ്ണവില കുറവുണ്ടായെങ്കിലും ഇന്ത്യയിൽ കാര്യമായി ഇന്ധനവില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല. 16 പൈസ വരെ മാത്രമാണ് പെട്രോൾ വിലയിൽ എണ്ണകമ്പനികൾ കുറവ് വരുത്തിയിരിക്കുന്നത്. ഡീസൽ വില 12 പൈസ വരെ മാത്രമാണ് കുറച്ചത്.
നേരത്തെ ഇന്ത്യയിൽ പെട്രോൾ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയിരുന്നു. ലിറ്ററിന് 80 രൂപ വരെ പെട്രോൾ വില എത്തിയിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധങ്ങളും രാജ്യത്ത് നിന്ന് ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.