മുംബൈ: വിദേശ പോർട്ടലുകളിൽ നിന്നുള്ള സംഗീതം, ഇ-ബുക്സ് എന്നിവയുടെ ഡൗൺലോഡിങ്ങിന് ഡിസംബർ ഒന്നു മുതൽ സർക്കാർ 15 ശതമാനം സേവന നികുതി ചുമത്താൻ തീരുമാനിച്ചു. ഇതോടെ വിദേശ വൈബ് പോർട്ടലുകളിൽ നിന്നുള്ള ഡൗൺലോഡിങ്ങിന് ഇനി ചിലവ് കൂടും.
ആഭ്യന്തര വെബ് പോർട്ടലുകളിൽ നിന്നുള്ള സിനിമകളുൾപ്പടെയള്ളവയുടെ ഡൗൺലോഡിങ്ങിന് സർക്കാർ നേരത്തെ തന്നെ നികുതി ചുമത്തിയിരുന്നു. എന്നാൽ വിദേശ വെബ് പോർട്ടലുകൾക്ക് ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് മാത്രമേ
നികുതി ചുമത്തിയിരുന്നുള്ളു. അതിൽ തന്നെ ജേണലുകളും മറ്റുംവാങ്ങുന്നതിന് ഇളവ് നൽകിയിരുന്നു.
കേന്ദ്രസർക്കാരിന് കീഴിലുള്ള എക്സൈസ് ആൻഡ് കസറ്റംസ് ബോർഡാണ് പുതിയ തീരുമാനത്തിന് പിന്നിൽ. ഇതോടുകൂടി വിദേശ വെബ് പോർട്ടലുകളിൽ നിന്നുള്ള സംഗീതം, ഇ-ബുക്സ്, ഗെയിമിങ് എന്നിവയുടെ ഡൗൺലോഡിങ്ങ് കൂടുതൽ ചിലവുള്ളതായി മാറും. പുതിയ നിയമത്തിെൻറ വരവോടു കൂടി വിദേശ പോർട്ടലുകളിൽ നിന്നും അഭ്യന്തര പോർട്ടലുകളിൽ നിന്നുമുള്ള ഡൗൺലോഡിങും സേവന നികുതിയുടെ പരിധിയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.