Posted On
date_range Updated On
date_range രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. 11.50 രൂപയാണ് ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വർധിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിെൻറ വില 597 ആയി. വാണിജ്യ സിലിണ്ടറിന് 109 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1125 ആയി.
അന്തരാഷ്ട്ര വിപണിയിലെ വിലവർധനവാണ് വില കൂട്ടാനുള്ള കാരണമെന്ന് കമ്പനികൾ അറിയിച്ചു. മൂന്നുമാസത്തിനിടെ ആദ്യമായാണ് പാചക വാതക വില വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.