സൂറത്ത്: ലോകത്തിലെ പ്രമുഖ വജ്രവ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ഗുജറാത്തിലെ സൂറത്ത്. വജ്രം പോളീഷ് ചെയ്യുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങളാണ് സൂറത്തിൽ നടക്കുന്നത്. എന്നാൽ, കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ സൂറത്തിെൻറ വജ്രതിളക്കം കുറച്ചിരിക്കുകയാണ്. ലോക്ഡൗണിൽ നിന്ന് പുറത്ത് വന്ന് എത്രയും പെട്ടെന്ന് വജ്ര നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ ചൈന, തായ്ലാൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ വജ്ര വ്യാപാരത്തിൽ സൂറത്തിനെ മറികടക്കുമെന്നാണ് ആഗോള വജ്ര ബ്രാൻഡായ ഡീ ബീർസിെൻറ മേധാവി ബ്രൗസ് ക്ലെവർ പറയുന്നത്.
ഇന്ത്യ വജ്രത്തിെൻറ പോളീഷ് ആരംഭിച്ചില്ലെങ്കിൽ ഡി ബീർസ് ഇക്കാര്യത്തിന് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുമെന്ന് ക്ലെവർ മുന്നറിയിപ്പ് നൽകുന്നു. മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വജ്ര മേഖലയും ലോക്കായത്. ഇവിടെ പണിയെടുത്തിരുന്ന ഭൂരിപക്ഷം അന്തർ സംസ്ഥാന തൊഴിലാളികളും തിരികെ പോയി. ലോക്ഡൗണായതോടെ പോളീഷ് ചെയ്യാനുളള വജ്രത്തിെൻറ ഇറക്കുമതി സൂറത്തിലെ വ്യാപാരികൾ കുറക്കുകയും ചെയ്തു.
അതേസമയം, ജൂൺ ആദ്യവാരത്തിൽ മാത്രമേ വജ്രത്തിെൻറ പോളിഷ് പുനരംഭിക്കാൻ കഴിയു എന്നാണ് നഗരത്തിെല വ്യാപാരികൾ പറയുന്നത്. ശാരീരിക അകലം പാലിച്ച് മാത്രമേ നഗരത്തിൽ ഫാക്ടറികൾ തുറക്കാനാവു. ഇതിന് മുന്നൊരുക്കം നടത്തണമെന്നും ഇപ്പോൾ വജ്രത്തിന് അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ് ഇല്ലെന്നുമാണ് ഇന്ത്യയിലെ ജ്വല്ലറി ആൻഡ് ഡയമണ്ട് പ്രൊമോഷൻ കൗൺസിൽ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.