മദ്യത്തിന് വില കൂടും. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും നിലവിലുള്ള സർചാർജ്, സാമൂഹിക സുരക്ഷാ സെസ്, െമഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തുകളയും. പകരം നികുതി വർധിപ്പിക്കും. 400 രൂപ വരെ വിലയുള്ള മദ്യത്തിന് നികുതി 200 ശതമാനമാക്കും. 400 രൂപക്ക് മുകളിൽ 210 ശതമാനമാക്കും. ബിയർ നികുതി 100 ശതമാനമാക്കും.
•ബിവറേജസ് കോർപറേഷൻ വിദേശ നിർമിത മദ്യ വിപണനം ആരംഭിക്കും. വിദേശ നിർമിത മദ്യത്തിെൻറ വിൽപന നികുതി 78 ശതമാനവും വിദേശ വൈനിന് 25 ശതമാനവുമാകും നികുതി. വിദേശ നിർമിത മദ്യത്തിെൻറ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്സ് ഒന്നിന് 6000 രൂപയായും വൈനിന് 3000 രൂപയായും നിശ്ചയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.