കുവൈത്ത് സിറ്റി: ആഗോള പ്രശസ്തമായ യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പിെൻറ ഭാഗമായ കുവൈത്തിലെ പ്രമുഖ പണമിടപാട് സ്ഥാപനം കുവൈത്ത് നാഷനൽ എക്സ്ചേഞ്ച് ഡബ്ല്യു.എൽ.എൽ ‘യൂണി മണി’ എന്ന് പേരു മാറ്റുന്നു. ഇതോടെ, യു.എ.ഇ എക്സ്ചേഞ്ച് ആഗോള തലത്തിൽ പുനർനാമകരണം നടത്തുന്ന പ്രക്രിയയിലെ രണ്ടാമത്തെ രാജ്യമാവുന്നു കുവൈത്ത്. ‘യൂണിവേഴ്സൽ മണി’ എന്ന സങ്കൽപത്തെ പ്രതിനിധാനംചെയ്യുന്ന ‘യൂണിമണി’യെന്ന പുതുനാമത്തോടൊപ്പം ഉപഭോക്താക്കൾക്ക് മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച് തുടങ്ങിയ എല്ലാ പണമിടപാടുകളിലും സാങ്കേതിക വിദ്യയുടെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തി കാലാനുസൃതമായ ഏറ്റവും മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പുവരുത്തുകയാണ് ഉദ്ദേശ്യം.
യൂണിമണിയുടെ പ്രഖ്യാപനം അഭിമാനകരമാണെന്നും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ നൂതന ധനവിനിമയ സംവിധാനങ്ങളുടെ മുഴുവൻ പ്രയോജനവും ജനങ്ങൾക്ക് ലഭ്യമാകുമെന്നും ജനറൽ മാനേജർ വിവേക് പി. നായർ പറഞ്ഞു. തദ്ദേശീയർക്കും പ്രവാസികൾക്കും ഏറ്റവും ഗുണപ്രദമായ എല്ലാ പണവിനിമയ സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാക്കുന്ന യൂണിമണി, വിപണിയിൽ മേൽക്കൈ നേടുന്നതോടൊപ്പം രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിലും ഗണ്യമായ സംഭാവനകൾ അർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം തന്നെ നാലു പുതിയ ശാഖകൾ യൂണിമണി ശൃംഖലയിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ബി.ആർ. ഷെട്ടി തെൻറ ഉടമസ്ഥതയിലുള്ള യു.എ.ഇ എക്സ്ചേഞ്ച്, എക്സ്പ്രസ് മണി, ട്രാവെലക്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ‘ഫിനെബ്ലർ’ എന്ന ഹോൾഡിങ് കമ്പനിയുടെ ഉദ്ഘാടനം 2018 ഏപ്രിലിൽ നടത്തിയ വേളയിലാണ് യൂണിമണിയുടെയും പ്രഖ്യാപനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.