കൃഷ്​ണമൂർത്തി സുബ്രമണ്യൻ പുതിയ സാമ്പത്തിക ഉപദേഷ്​ടാവ്​

ന്യൂഡൽഹി: ഇന്ത്യൻ സ്​കൂൾ ഒാഫ്​ ബിസിനസ്​ ഹൈദരാബാദിലെ എക്​സിക്യൂട്ടീവ്​ ഡയറക്​ടറായ കൃഷ്​ണമൂർത്തി സുബ്രമണ്യന െ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവായി നിയമിച്ചു. മൂന്ന്​ വർഷത്തേക്കാണ്​ നിയമനം. അരവിന്ദ്​ സുബ്രമണ്യന്​ പകരക ്കാരനായാണ്​ കൃഷ്​ണമൂർത്തിയെത്തുക. ജൂൺ 20നാണ്​ അരവിന്ദ്​ സുബ്രമണ്യൻ സാമ്പത്തിക ഉപദേഷ്​ടാവ്​ സ്ഥാനത്ത്​ നിന്ന്​ രാജിവെച്ചത്​. ​2019 മെയ് വരെ അദ്ദേഹത്തിന്​ കാലാവധിയുണ്ടായിരുന്നു.

ചിക്കാഗോയിൽ നിന്നാണ്​ കൃഷ്​ണമൂർത്തി സുബ്രമണ്യൻ പി.എച്ച്​.ഡി എടുത്തത്​. ​െഎ.​െഎ.ടിയിൽ നിന്നും ​െഎ.​െഎ.എമ്മിൽ നിന്നും മികച്ച വിജയം അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ബാങ്കിങ്​, കോർ​പ്പറേറ്റ്​ ഭരണം, സാമ്പത്തിക നയരൂപീകരണം എന്നിവയിലാണ്​ കൃഷ്​ണമൂർത്തി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്​.

ഇതിന്​ മുമ്പ്​ സെബിയുടെ സ്​റ്റാൻഡിങ്​ കമ്മിറ്റിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്​. ബന്ധൻ ബാങ്ക്​, നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ബാങ്ക്​ ഒാഫ്​ മാനേജ്​മ​െൻറ്​, ആർ.ബി.​െഎ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹം ​േസവനം അനുഷ്​ടിച്ചിട്ടുണ്ട്​​.

Tags:    
News Summary - Krishnamurthy Subramanian appointed new chief economic adviser-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.