ക്രിസ്‌ ഗോപാലകൃഷ്ണന് കെ.പി.പി നമ്പ്യാർ പുരസ്‌കാരം

കോഴിക്കോട്: ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജ ിനീയേഴ്‌സിന്‍റെ(ഐ ട്രിപ്പിൾ ഇ- IEEE) കെ.പി.പി നമ്പ്യാർ പുരസ്‌കാരം സമ്മാനിച്ചു. കേരളത്തി​​െൻറ സാമൂഹിക പുരോഗതിക്കായ ി സാങ്കേതിക മേഖലയിൽ അദ്ദേഹം നൽകി വരുന്ന സംഭാവനകളും മാർഗനിർദേശങ്ങളുമാണ് ക്രിസ്‌ ഗോപാലകൃഷ്ണനെ പ​ുരസ്​കാരത്തിനർഹനാക്കിയത്​. കോഴിക്കോട് രാവിസ് കടവ് ഹോട്ടലിൽ നടന്ന ഐ ട്രിപ്പിൾ ഇ വാർഷിക സമ്മേളനത്തിൽ ക്രിസ്‌ ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി.

സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങൾ കൂടുതൽ ഉൗർജിതമാക്കാനുള്ള ഉപകരണമാണ് സാങ്കേതികവിദ്യയെന്ന്​ അവാർഡ് സ്വീകരിച്ച്​ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ മേഖലയിലുള്ള നവീകരണപ്രവർത്തനങ്ങളും ജീവനക്കാരെ കാര്യക്ഷമമായും സന്തോഷ​ത്തോടെയും നിലനിർത്തുന്നതും അവർക്ക്​ നൽകുന്ന പിന്തുണയുമാണ് വിജയത്തിനാധാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എസ്.ആർ.ഒ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. വൽസ, എൻ.ഐ.ടി ട്രിച്ചി ഡയറക്ടർ ഡോ. മിനി ഷാജി തോമസ്, എൻ.ഐ.ടി കോഴിക്കോട് ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി, കെ.എം.ആർ.എൽ സി.ഇ.ഒ മുഹമ്മദ് ഹനീഷ്, സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ്, സാമൂഹ്യ പ്രവർത്തക ഗീത ഗോപാൽ തുടങ്ങിയവർക്കും സാങ്കേതിക, സമൂഹ്യ മേഖലയിലുള്ള അവരുടെ സംഭാവനകൾക്കുള്ള പുരസ്​കാരങ്ങൾ നൽകി.

Tags:    
News Summary - Kris Gopalakrishnan honoured with IEEE's K P P Nambiar Award -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.