Posted On
date_range Updated On
date_range പ്രളയക്കെടുതി: പേ.ടി.എം മുതലാളിയുടെ സംഭാവന 10,000 രൂപ; ട്വിറ്ററിൽ പ്രതിഷേധം
ഡൽഹി: ഒാൺലൈൻ പണമിടപാട് ആപ്പായ പേ.ടി.എമ്മിെൻറ ഉടമസ്ഥൻ വിജയ് ശേഖർ കേരളത്തിെൻറ പ്രളയദുരിതാശ്വാസത്തിന് സംഭവാനയായി നൽകിയത് 10,000 രൂപ. വിജയ് ശേഖർ തന്നെയാണ് ട്വിറ്ററിലുടെ 10,000 രൂപ സംഭാവന നൽകിയതിെൻറ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. ട്വീറ്റ് പുറത്ത് വന്നതോടെ വൻ പ്രതിഷേധമാണ് വിജയ് ശേഖറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
അതേ സമയം, പ്രതിഷേധം ശക്തമായതോടെ പണം നൽകികൊണ്ടുള്ള ട്വീറ്റ് വിജയ് ശേഖർ പിൻവലിച്ചു. ഇതാദ്യമായല്ല വിജയ് ശേഖർ വിവാദങ്ങളിൽ ഉൾപ്പെടുന്നത്. മുമ്പ് ആംഡ് ഫോഴ്സ് വാരത്തിെൻറ ഭാഗമായി 501 രൂപ സംഭാവന നൽകിയും വിജയ് ശേഖർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നോട്ട് നിരോധനം സമയത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികളിലൊന്നാണ് പേ.ടി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.