സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​​ : സെൻസെക്​സിൽ 500 പോയിൻറി​െൻറ തകർച്ച

മുംബൈ: അഞ്ച്​ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പി​​​െൻറ ഫലം ഡിസംബർ 11ന്​ വരാനിരിക്കെ ഇന്ത്യൻ ഒാഹരി വിപണികൾ നഷ്​ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 572 പോയിൻറ്​ ഇടിഞ്ഞ്​ 35,312.12 പോയിൻറിലെത്തി. 181 പോയിൻറ്​ നഷ്​ടത്തോടെ നിഫ്​റ്റി 10,600ലേക്ക്​​ താഴ്​ന്നു. തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ നിക്ഷേപകർ കരുതലെടുത്തതാണ്​ ഒാഹരി വിപണിക്ക്​ വിനയായത്​.

ഇതിനൊപ്പം ആഗോള ഒാഹരി വിപണികളിലെ തകർച്ച, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്​, വിൽപന സമ്മർദം എന്നിവയെല്ലാം ഇന്ത്യൻ ഒാഹരി വിപണിയിലും പ്രതിഫലിച്ചു.

അമേരിക്ക ചൈന വ്യാപാര യുദ്ധത്തിന്​ താൽക്കാലിക വിരാമമായത്​ ഒാഹരി വിപണികളെ പോസിറ്റീവായി സ്വാധീനിച്ചിരുന്നു. വാവേയ്​ ചീഫ്​ ഫിനാഷ്യൽ ഒാഫീസർ കാനഡയിൽ അറസ്​റ്റിലായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വീണ്ടും വഷലാകുമെന്ന ആശങ്കകൾ വിപണിയെ സ്വാധീനിക്കുകയായിരുന്നു.

Tags:    
News Summary - Jolt in Markets as Sensex Plunges By Over 550 points-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.