ന്യൂയോർക്: ശീതള പാനീയ രംഗത്തെ അതികായന്മാരായ പെപ്സികോ കമ്പനിയുടെ മുൻ സി.ഇ.ഒയു ം ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോകബാങ്ക് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക് കുന്നതായി റിപ്പോർട്ട്. 12 വർഷത്തെ സേവനത്തിനു ശേഷമാണ് 63കാരിയായ ഇന്ദ്ര പെപ്സികോ കമ്പനിയുടെ നേതൃസ്ഥാനം രാജിവെച്ചത്.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻകയിൽ വരെ സ്വാധീനം ചെലുത്താൻ കഴിഞ്ഞ വനിതയാണിവർ. ഇവാൻകയാണ് ഇന്ദ്രയെ ലോകബാങ്ക് തലപ്പത്തേക്ക് നിർദേശിച്ചത്. ലോകത്തിനു മുഴുവൻ പ്രചോദനവും മാർഗദർശിയുമായ ഇന്ദ്രയാണ് ലോകബാങ്ക് തലപ്പത്തെത്താൻ ഏറ്റവും യോഗ്യയെന്ന് ഇവാൻക ട്വീറ്റ് ചെയ്തു. ലോകബാങ്ക് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി അംഗമാണ് ഇവാൻകയും. നേരത്തേ നിക്കി ഹാലിയും ഇവാൻക ട്രംപും ഇൗ പദവിയിലേക്ക് മത്സരിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇവാൻകയുടെ നാമനിർദേശം നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്തുവന്നു. ട്രംപ് ഭരണകൂടം ലോകബാങ്ക് പ്രസിഡൻറായി നിർദേശിച്ചാൽ ഇന്ദ്ര നൂയി അത് സ്വീകരിക്കുമോ എന്നത് വ്യക്തമല്ല.
സ്വകാര്യ കമ്പനിയിൽ േജാലി ചെയ്യുന്നതിനായി ജിം യോങ് കിം ലോക ബാങ്ക് പ്രസിഡൻറ് സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഫെബ്രുവരിയിലാണ് അദ്ദേഹം സ്ഥാനമൊഴിയുക. മൂന്നുവർഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് കിമ്മിെൻറ അപ്രതീക്ഷിത രാജിപ്രഖ്യാപനം. 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിെൻറ സ്ഥാനാർഥിത്വത്തെ എതിർത്തയാളാണ് ഇന്ദ്ര. തമിഴ്നാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഇന്ദ്ര നൂയി അമേരിക്കൻ കമ്പനിയായ പെപ്സികോയുടെ തലപ്പത്തെത്തിയ ആദ്യ വനിതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.