ഇന്ത്യക്കാർക്ക്​ സ്വർണത്തോടുള്ള താൽപര്യം കുറയുന്നു

മുംബൈ: ഇന്ത്യക്കാർക്ക്​ ​ സ്വർണത്തോടുള്ള താൽപര്യം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്​. 2016ലെ സ്വർണ്ണ ഉപഭോഗം എഴു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശതമാനത്തിലേക്ക്​ താഴ്​ന്നു. ​ സ്വർണ ഉപഭോഗത്തിൽ 24 ​ശതമാനത്തി​െൻറ കുറവാണ്​ രേഖപ്പെടുത്തിയതായി വേൾഡ്​ ഗോൾഡ്​ കൗൺസിലി​െൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ ​ സ്വർണവിപണിയാണ്​ ഇന്ത്യ. ഇവി​ടത്തെ സ്വർണ്ണ ഉപഭോഗം കുറയുന്നത്​ ആഗോള വിപണിയിലും ചലനങ്ങൾ സൃഷ്​ടിക്കും. പക്ഷേ ഇത്​ ഇന്ത്യക്ക്​ ഗുണകരമാവുമെന്ന്​ സൂചനകളുണ്ട്​.  ​ സ്വർണ ഇറക്കുമതിയാണ്​ രാജ്യത്തി​െൻറ ഏറ്റവ​​ും വലിയ ​െചലവുകളിലൊന്ന്​.

2016 ആദ്യപാദത്തിൽ സ്വർണ്ണ ഉപഭോഗം 29 ശതമാനം കുറഞ്ഞ്​ 441.2 ടണ്ണായി. വിലയിലെ വർധനവും സർക്കാർ വൻ വാങ്ങലുകൾക്ക്​ നികുതി ചുമത്തിയതും ​ സ്വർണ ഉപഭോഗത്തെ ബാധിച്ചതായി വേൾഡ്​ ഗോൾഡ്​ കൗൺസിൽ പബ്​ളി​ക്​ റിലേഷൻസ്​ മാനേജിങ്​ ഡയറക്​ടർ സോമസുന്ദരം പറഞ്ഞു.

വേൾഡ്​ ഗോൾഡ്​ കൗൺസിലി​െൻറ കണക്കുകളനുസരിച്ച്​ ​ സ്വർണ ഉപഭോഗം രാജ്യത്ത്​ 650 മുതൽ 750 ടൺ വരെയായി കുറഞ്ഞു. 2009നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്​. കഴിഞ്ഞ വർഷം ഉപഭോഗം 858.1 ടണ്ണായിരുന്നു.
​ സ്വർണ​ വ്യാപരത്തിൽ സർക്കാർ കൂടുതൽ സുതാര്യത ഉറപ്പാക്കിയത്​ ​ സ്വർണ കള്ളക്കടത്ത്​ വർധിക്കാൻ കാരണമായതായും വേൾഡ്​ ​ഗോൾഡ്​ കൗൺസിൽ പറയുന്നു. സ്വർണ്ണ കള്ളക്കടത്ത്​ 2016ൽ 160 ടണ്ണാണെന്ന്​ കണക്കാക്കുന്നു. എന്നാൽ, ഇത്​ 2015ൽ 100 മുതൽ 120 ടണ്ണുവരെ മാത്രമായിരുന്നു.

 

Tags:    
News Summary - India's 2016 gold demand likely to fall to 7-year low

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.