തൂത്തുക്കുടി: വേദാന്ത സി.ഇ.ഒ രാജിക്കൊരുങ്ങുന്നു

മുംബൈ: തൂത്തുക്കുടിയിൽ വേദാന്തക്കെതിരായ പ്രക്ഷോഭങ്ങൾ ശക്​തമാകുന്നതിനിടെ കമ്പനിയുടെ ഇന്ത്യ വിഭാഗത്തി​​െൻറ തലവൻ അനിൽ അഗർവാൾ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്​. ഫിനാഷ്യൽ ടൈംസിന്​ നൽകിയ അഭിമുഖത്തിലാണ്​ കമ്പനിയിൽ നിന്ന്​ സ്ഥാനമൊഴിയുന്നതായി അനിൽ അഗർവാൾ വ്യക്​തമാക്കിയത്​. വേദാന്തയിലെ 70 ശതമാനത്തോളം ഒാഹരികളും അഗർവാളി​​െൻറ ഉടമസ്ഥതയിലാണ്​.

പുറത്ത്​ വരുന്ന റി​േ​പ്പാർട്ടുകളനുസരിച്ച്​ ശ്രീനിവാസ്​ വെങ്കിടകൃഷ്​ണൻ വേദാന്തയുടെ പുതിയ മേധാവിയാകും. ത​​െൻറ സ്വപ്​നങ്ങൾ ശ്രീനിവാസിലുടെ പൂർത്തികരിക്കാനാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ അഗർവാൾ  പറഞ്ഞു. വെങ്കിടേഷ്​ കഴിഞ്ഞ ആഗസ്​റ്റിലാണ്​ ലണ്ടൻ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന വേദാന്തയിൽ എത്തിയത്​.

തൂത്തുക്കുടിയിൽ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്​റ്റെർ​ൈലറ്റ്​ പ്ലാൻറിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പിൽ 13 പേർ​ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Indian metals tycoon Agarwal to step back from running Vedanta-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.