അഞ്ച്​ ട്രില്യൺ സമ്പദ്​വ്യവസ്ഥ: കണ്ണുംനട്ട്​ മോദി; വളർച്ച ഇടിഞ്ഞു തന്നെ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറി​​െൻറ ആദ്യ ബജറ്റിൽ മുന്നോട്ടുവെച്ച സ്വപ്​നങ്ങളിലൊന്നായിരുന്നു ഇന്ത്യയെ അഞ്ച്​ ട്രില്യൺ ഡോളർ സമ്പദ്​വ്യവസ്ഥയാക്കി മാറ്റുകയെന്നത്​​. ഇക്കാര്യത്തിൽ പ്രതിപക്ഷം ഉൾപ്പടെ സംശയം പ്രകടിപ്പിച്ചപ്പോഴും അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ ഇത്​ എത്തിപ്പിടിക്കാൻ കഴിയുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. എന്നാൽ, മോദി സർക്കാറി​​െൻറ സ്വപ്​നങ്ങളെ തകിടം മറിക്കുന്നതാണ്​ ആർ.ബി.ഐയുടെ പുതിയ പ്രവചനം.

സാമ്പത്തിക വർഷത്തി​​െൻറ രണ്ട്​, മൂന്ന്​ പാദങ്ങളിൽ 4.9,5.5 ശതമാനമായി സമ്പദ്​വ്യവസ്ഥയുടെ വളർച്ച കുറയുമെന്നാണ്​ ആർ.ബി.ഐയുടെ അനുമാനം. ആഗോള വ്യാപാര യുദ്ധം, ഇന്ത്യയിലെ ഉപഭോഗത്തിലുണ്ടാവുന്ന കുറവ്​ എന്നിവയെല്ലാം പരിഗണിച്ചാണ്​ ആർ.ബി.ഐ നിഗമനം​.

2024-25 സാമ്പത്തിക വർഷത്തിന്​ മുമ്പായി ഇന്ത്യ അഞ്ച്​ ട്രില്യൺ ഡോളർ സമ്പദ്​വ്യവസ്ഥയാകണമെങ്കിൽ 12 ശതമാനം നിരക്കിൽ വളരണം. നിലവിലെ സ്ഥിതിയിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ 6.1 ശതമാനത്തിൽ കൂടുതൽ വളർച്ചയുണ്ടാവാനുള്ള സാധ്യത വിരളമാണ്​.

Tags:    
News Summary - Indian GDP Rate-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.