ഫെഡെക്സിനെ ഇനി മലയാളി നയിക്കും
വാഷിങ്ടൺ: അമേരിക്കൻ കൊറിയർ സർവീസായ ഫെഡെക്സിനെ മലയാളിയായ രാജേഷ് സുബ്രഹ്മണ്യം നയിക്കും. രാേജഷ് സുബ്രഹ ്മണ്യത്തെ കമ്പനിയുടെ പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറുമായി തെരഞ്ഞെടുത്തു.
സുബ്രഹ്മണ്യം നിലവി ൽ ഫെഡെക്സിെൻറ വൈസ് പ്രസിഡൻറും ചീഫ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഒാഫീസറുമാണ്. ജനുവരി ഒന്ന് മുതലാവും അദ്ദേഹം കമ്പനിയുടെ തലപ്പത്തേക്ക് എത്തുക. ഡേവിഡ് എ ചുന്നിങ്ഹാം വിരമിക്കുന്ന ഒഴിവിലേക്കാണ് സുബ്രഹ്മണ്യം എത്തുക.
െഎ.െഎ.ടിയുടെ ബോംബൈയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിയായ രാജേഷ് സുബ്രഹ്മണ്യം ബിരുദം നേടിയത്. കഴിഞ്ഞ 27 വർഷമായി ഫെഡെക്സിൽ വിവിധ എക്സിക്യൂട്ടീവ് പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1991ലാണ് ഫെഡെക്സിലേക്ക് രാജേഷ് സുബ്രഹ്മണ്യം എത്തുന്നത്. ഹോേങ്കാങിലായിരുന്നു അദ്ദേഹം ജോലി തുടങ്ങിയത്. പിന്നീട് കമ്പനിയുടെ ഏഷ്യൻ മേഖലയുടെ ചുമതല അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. 2013ൽകമ്പനിയുടെ വൈസ് പ്രസിഡൻറായ അദ്ദേഹം 2017ൽ മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ ഒാഫീസറായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.