ആദായനികുതി: തെറ്റായ വിവരങ്ങൾ നൽകിയാൽ കുടുങ്ങും

ന്യൂഡൽഹി: ആദായ നികുതി റി​േട്ടണിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന്​ വകുപ്പ്​. ശമ്പളക്കാർക്കെതിരെയാണ്​ കടുത്ത നിയമനടപടികൾ സ്വീകരിക്കാൻ ആദായ നികുതി വകുപ്പ്​ ഒരുങ്ങുന്നത്​​. ജീവനക്കാർ മാത്രമല്ല തൊഴിലുടമയും നിയമനടപടിക്ക്​ വിധേയമാവേണ്ടി വരുമെന്നാണ്​ ആദായനികുതി വകുപ്പ്​ നൽകുന്ന മുന്നറിയിപ്പ്​.

നികുതിയിളവുകൾ നേടാനായി പലരും തെറ്റായ വിവരങ്ങൾ വകുപ്പിന്​ സമർപ്പിക്കാറുണ്ട്​. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്​ വകുപ്പി​​െൻറ നീക്കം. ഇവർക്ക്​ വ്യാജ റി​േട്ടണുകൾ സമർപ്പിക്കാൻ സഹായം നൽകുന്നവരുൾപ്പടെ നിരീക്ഷണത്തിലാണെന്നാണ്​ ആദായ നികുതി വകുപ്പ്​ അറിയിച്ചിരിക്കുന്നത്​. ആദായ നികുതി നിയമപ്രകാരം ഇത്തരത്തിലുള്ള വ്യാജ റി​േട്ടണുകൾ സമർപ്പിക്കുന്നത്​ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കുന്നു.

നേരത്തെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക്​ വ്യാജ ആദായ നികുതി റി​േട്ടണുകൾ നൽകാൻ സഹായിക്കുന്ന സംഘം ബംഗളൂരുവിൽ അറസ്​റ്റിലായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ നടപടികൾ ശക്​തമാക്കി ആദായ വകുപ്പ്​ രംഗത്തെത്തിയത്​.
 

Tags:    
News Summary - Income Tax Department Warns Salaried Class Against Filing Wrong Returns-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.