എയർ ഇന്ത്യ പൂർണമായും വിൽക്കാൻ തയാറെന്ന്​ സർക്കാർ

ന്യൂഡൽഹി: എയർ ഇന്ത്യയെ പൂർണമായും വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നു. വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ തയാറാണെന്ന്​ സർക്കാർവൃത്തങ്ങൾ വ്യക്​തമാക്കി. കൂടാതെ, ജനറൽ ഇൻഷുറൻസ് ​േകാർപറേഷൻ, ന്യൂക്ലിയർ ​പാവർ േകാർപ​േറഷൻ ഒാഫ്​ ഇന്ത്യ ലിമിറ്റഡ്​, ഹിന്ദുസ്​ഥാൻ കോർപറേഷൻ ലിമിറ്റഡ്​, ഹെലികോപ്​ടർ നിർമാണകമ്പനിയായ പവൻ ഹാൻസ്​​ തുടങ്ങി പൊതുമേഖലസ്​ഥാപനങ്ങളുടെ ഒാഹരികളും വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്​.

പൊതുമേഖലഒാഹരികൾ കൈമാറു​ന്നതോടെ ഇൗ സാമ്പത്തികവർഷത്തിൽ 72,500 കോടി സമാഹരിക്കാമെന്നാണ്​ കേന്ദ്രത്തി​​െൻറ കണക്കുകൂട്ടൽ. എയർ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവത്​കരണം അത്യാവശ്യമാണെന്നും കഴിഞ്ഞ ജൂണിൽ നിതി ആയോഗ് കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു. നിലവിൽ എയർ ഇന്ത്യയുടെ കടബാധ്യത 52,000 കോടിയാണ്​.

ഒാരോ വർഷവും 4000 കോടി രൂപയാണ്​ കടം വരുന്നത്​. യു.പി.എ സർക്കാറി​​െൻറ കാലത്ത്​ അനുവദിച്ച 30,000 കോടി രൂപയുടെ സാമ്പത്തിക സഹായത്തിലാണ്​ എയർ ഇന്ത്യ പിടിച്ചുനിൽക്കുന്നത്​. ഒാഹരി വിൽക്കുകയാണെങ്കിൽ എയർ ഇന്ത്യ വാങ്ങാൻ തയാറാണെന്ന്​ കാണിച്ച്​ ടാറ്റ ഗ്രൂപ്​ രംഗത്തുവന്നിട്ടുണ്ട്​.  

Tags:    
News Summary - If get a Suitable Byer, Govt Sell Air India - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.