ജി.എസ്​.ടി: നിരക്കുകൾ പരിഷ്​കരിച്ചു; ചെറുകാറുകൾക്ക്​ ആശ്വാസം

ന്യൂഡൽഹി: ജി.എസ്​.ടി നികുതി നിരക്കുകൾ പരിഷ്​കരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. തെലങ്കാനയിൽ നടന്ന യോഗമാണ്​ നിരക്ക്​ പരിഷ്​കരണം സംബന്ധിച്ച്​ തീരുമാനമെടുത്തത്​. പുതിയ തീരുമാന പ്രകാരം മിഡ്​ സൈസ്​ സെഡാൻ കാറുകൾ, വലിയ കാറുകൾ, എസ്​.യു.വി എന്നിവയുടെ സെസ്​ യഥാക്രമം 2,5,7 ശതമാനം വർധിപ്പിക്കും. അതേ സമയം ചെറുകാറുകളുടെ സെസ്​ ഉയർത്താത്തത്​ വാഹന വിപണിക്ക്​ ചെറിയ ആശ്വാസം നൽകും. 

വറുത്ത കടല, മഴക്കോട്ട്​, ഇഡ്​ഡലി മാവ്​്​,റബ്ബർ ബാൻഡ്​ ഉൾപ്പടെയുള്ളവയുടെ നികുതി നിരക്കുകളിൽ കുറവ്​ വരുത്തിയിട്ടുണ്ട്​. ഖാദി ഫാബ്രിക്​ ഉൽപ്പന്നങ്ങൾക്ക്​ നികുതിയിളവ്​ നൽകാനും തീരുമാനമായിട്ടുണ്ട്​.

അതേ സമയം, ജൂലൈ മാസത്തിലെ ജി.എസ്​.ടി.ആർ റി​േട്ടണുകൾ സമർപ്പിക്കുന്നതിനുള്ള തിയതിയും ദീർഘപ്പിച്ചിട്ടുണ്ട്​. ജി.എസ്​.ടി.ആർ(2), ജി.എസ്​.ടി.ആർ(3) എന്നിവ യഥാക്രമം ഒക്​ടോബർ 31, നവംബർ 10ന്​ മുമ്പ്​ നൽകിയാൽ മതിയാകും.

Tags:    
News Summary - From Idli Batter To Raincoats, 30 Common Use Items To Get Cheaper-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.