കൊച്ചി: ആഗോള കച്ചവടരംഗത്ത് മാനുഷികതയും ധാർമികതയും തിരിച്ചുപിടിക്കേണ്ടതി െൻറ ആവശ്യകതയിലേക്കും ഡിജിറ്റൽ കാലത്തിെൻറ സാമൂഹിക ഉത്തരവാദിത്തങ്ങളിലേക്കും വിര ൽചൂണ്ടുന്നതായി പരസ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രാജ്യാന്തര കൂട്ടായ്മയാ യ ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷെൻറ (ഐ.എ.എ) 44ാമത് ലോക ഉച്ചകോടിയുടെ രണ്ടാംദി ന ചർച്ചകൾ. ബ്രാൻഡ് ധർമ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സംസാരിച്ച പ്രമുഖർ ഉൽപന്നങ്ങളുടെ നിർമാണത്തിലും വിപണനത്തിലും പരസ്യപ്രചാരണത്തിലും പാലിക്കേണ്ട സാമൂഹികവും പാരിസ്ഥിതികവും മാനുഷികവുമായ മാനദണ്ഡങ്ങളും ഉൗന്നിപ്പറഞ്ഞു.
ഉപഭോക്താവിെൻറ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയാണ് ഒരു ബ്രാൻഡിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ന് ഇൻറർനാഷനൽ ചേംബർ ഒാഫ് കോമേഴ്സ് (െഎ.സി.സി) ചെയർമാനും യൂനിലിവർ സി.ഇ.ഒയുമായ പോൾ പോൾമാൻ പറഞ്ഞു. പക്ഷേ, ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രം വരുന്ന കമ്പനി ഉടമകൾക്ക് ബാക്കി 98 ശതമാനത്തോട് ഉത്തരവാദിത്തമുണ്ട്.
കച്ചവടരംഗത്ത് വിശ്വാസം കുറഞ്ഞുവരുകയാണ്. ഇൗ മേഖലയിലെ അനഭിലഷണീയ പ്രവണതകളാണ് കാരണം. കമ്പനിയുടെ വിശ്വാസ്യതയും മൂല്യവുമാണ് ഉപഭോക്താക്കൾ വിലമതിക്കുന്നത്. കമ്പനികൾക്ക് ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ കഴിയണം. ഉത്തരവാദിത്തബോധമില്ലാത്തവർക്ക് സ്വാതന്ത്ര്യത്തോടെ കച്ചവടം ചെയ്യാനാവില്ല. പരിസ്ഥിതിയോടും ചുറ്റുമുള്ളവരോടും നമുക്ക് ബാധ്യതയുണ്ട്. മനുഷ്യൻ അദൃശ്യനായ ദൈവത്തോട് പ്രാർഥിക്കുകയും കൺമുന്നിലുള്ള പ്രകൃതിയെ നശിപ്പിക്കുകയുമാണ്.
51 ശതമാനം കാടുകളും ഇല്ലാതാക്കി. വായുമലിനീകരണം മൂലം 80 ലക്ഷം പേർ അകാലചരമമടയുന്നു. ഭക്ഷണം പാഴാക്കുന്നത് 10 ശതമാനം കുറച്ചാൽ എല്ലാവരുടെയും വിശപ്പകറ്റാം. 60 ശതമാനം പേരും വിശ്വാസത്തിെൻറ പേരിലാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്. അത് ഒരിക്കലും തകർക്കരുത്. അവരുടെ താൽപര്യങ്ങൾക്കാകണം മുൻഗണന. തലച്ചോറുകൊണ്ട് കച്ചവടം നടത്താൻ കഴിയണമെന്നില്ല. പക്ഷേ, ഹൃദയംകൊണ്ട് സാധിക്കും- -പോൾ പോൾമാൻ പറഞ്ഞു.
ഡിജിറ്റൽ യുഗത്തിൽ സാേങ്കതികവിദ്യ ഉപയോഗിച്ച് സ്വാഭാവിക ജീവിതം നയിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഗൂഗ്ൾ എ.പി.എ.സി ചീഫ് മാർക്കറ്റിങ് ഒാഫിസർ സൈമൺ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.