തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷനും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് സംരംഭങ്ങൾ ക്കും സഹായകരമാവുന്ന നിലയിൽ ആഗോള സ്ഥാപനങ്ങളായ ഓപ്പോ, വാധ്വാനി ഫൗണ്ടേഷന്, ഓര്ബിറ ്റല് മൈക്രോ സിസ്റ്റംസ് എന്നിവരുമായി ധാരണപത്രം ഒപ്പിട്ടു.
കോവളത്ത് നടക്കുന് ന ‘ഹഡില്‍ കേരള’ ഉദ്ഘാടനചടങ്ങിലാണ് നിരവധി സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടത്. ട്വി റ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണിെൻറ കേരളത്തിലെ നിക്ഷേപ പ്രഖ്യാപനവും േഫസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അജിത് മോഹെൻറ നിക്ഷേപവാഗ്ദാനവും കേന്ദ്ര സര്‍ക്കാറിെൻറ വനിതാസംരംഭകശേഷി വികസനപദ്ധതിയുടെ കേരളത്തിലെ ഉദ്ഘാടനവും നടന്ന വേദിയില്‍ തൊട്ടുപിന്നാലെയാണ് ധാരണപത്രങ്ങള്‍ ഒപ്പുെവച്ചത്. ഈ ധാരണപത്രങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണികളില്‍ പ്രവേശിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള സാഹചര്യം സാധ്യമാകുമെന്നാണ് വിലയിരുത്തൽ.
ഓപ്പോയുടെ ഗവേഷണ-വികസന കേന്ദ്രത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പരിശീലനവും ശിൽപശാലകളും നടത്തും.കൂടാതെ ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കും. വനിതാസംരംഭങ്ങള്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും ആക്സിലറേഷന് പ്രോഗ്രാമുകളാണ് വാധ്വാനി ഫൗണ്ടേഷന് നടത്തുക. തിരുവനന്തപുരത്തെ സ്പേസ് പാര്‍ക്കില്‍ ലോകനിലവാരത്തില്‍ ഗ്ലോബല്‍ എര്‍ത്ത് ഒബ്സര്‍വേഷന്‍ സെൻറര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാനാണ് ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസുമായി ധാരണപത്രം ഒപ്പുെവച്ചത്.
സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും –ഫേസ്ബുക്ക്തിരുവനന്തപുരം: ഇന്ത്യയിലെ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ട് നിക്ഷേപം നടത്തുമെന്ന് േഫസ്ബുക്ക്-ഇന്ത്യ മാനേജിങ് ഡയറക്ടറും വൈസ് പ്രസിഡൻറുമായ അജിത് മോഹന്‍. കോവളത്ത് നടക്കുന്ന സ്റ്റാര്‍ട്ടപ് സമ്മേളനമായ ‘ഹഡിൽ കേരള’ യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി മേഖലയിലെ വനിതാപ്രാതിനിധ്യം 35 ശതമാനത്തോളം മാത്രമാണ്. ഇൻറര്‍നെറ്റ് സമ്പദ്വ്യവസ്ഥക്ക് കരുത്തേകാന്‍ ലിംഗസമത്വത്തിനുള്ള പരിശ്രമങ്ങള്‍ ആവശ്യമാണ്.
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ചെറിയ ബിസിനസുകളില്‍ നിന്നാണ് മികച്ച വരുമാനം ലഭിക്കുന്നത്. അതിനാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമ്പദ്വ്യവസ്ഥയില് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും അേദ്ദഹം പറഞ്ഞു.
ഒാരോ മണിക്കൂറിലും 1.95 സ്റ്റാർട്ടപ്പുകൾ തിരുവനന്തപുരം: രാജ്യത്ത് 1.95 സ്റ്റാർട്ടപ്പുകൾ ഓരോ മണിക്കൂറിലും രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിെൻറ ഡിപ്പാര്‍ട്മെൻറ് ഫോര്‍ പ്രമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇേൻറണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ജോയൻറ് സെക്രട്ടറി അനില്‍ അഗര്‍വാള്‍ പറഞ്ഞു. അടുത്തമാസം ഇത് മണിക്കൂറില്‍ രണ്ട് സ്റ്റാര്‍ട്ടപ് എന്ന നിലവാരത്തിലേക്കെത്തും.
ഇന്ത്യയില്‍ 22,895 സ്റ്റാര്‍ട്ടപ്പുകള്‍ സെപ്റ്റംബര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 45 ശതമാനം സ്റ്റാര്‍ട്ടപ്പുകളും നഗരപ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ളവയാണെന്നും സമഗ്ര ഐ.ടി വികസനത്തിലൂന്നിയ കേരളത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.