???????? ???? ???????? ????????? ???? ??? ????????? ???????? ??????????

‘ഗ്രേറ്റ്​ കേരള ഷോപ്പിങ് ഉത്സവ്’ 15 മുതല്‍

കൊച്ചി: പ്രളയം തകര്‍ത്ത കേരളത്തെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായി ഷോപ്പിങ് മാമാങ്കത്തിന് ഇൗ മാസം 15ന് തുടക്കമാകും. ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവ് എന്ന പേരില്‍ ഒരുമാസം നീളുന്ന പരിപാടിയിൽ സംസ്​ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. ഇൗ മാസം 15 മുതല്‍ ഡിസംബര്‍ 16 വരെ ഷോപ്പിങ് നടത്തുന്നവരിലെ ഭാഗ്യജേതാക്കളെ കാത്തിരിക്കുന്നത് നാലുകോടി രൂപയുടെ സമ്മാനങ്ങളാണ്.

ഒരുകോടിയുടെ ഫ്ലാറ്റാണ് മെഗാസമ്മാനം. 1000 രൂപക്കോ കൂടുതല്‍ തുകക്കോ സാധനം വാങ്ങുന്നവര്‍ക്കാണ്​ അവസരം. ഗിഫ്‌റ്റ്​ വൗച്ചറുകളും ഗിഫ്റ്റ് ഹാംബറുകളും ഹോം അപ്ലയന്‍സസുമടക്കം ദിവസേന ആയിരത്തിലേറെ സമ്മാനങ്ങളും ഭാഗ്യശാലികളെ തേടിയെത്തും. സാധനങ്ങള്‍ വാങ്ങിയ ബില്ലി​െൻറ ചിത്രം പ്രത്യേക വാട്‌സ്ആപ്പ്​ നമ്പറിലേക്ക് അയച്ച് നറുക്കെടുപ്പില്‍ പങ്കെടുക്കാം.

സംസ്​ഥാനത്തെ വിവിധ മാധ്യമസ്​ഥാപനങ്ങളുടെ കൂട്ടായ്​മയിലാണ്​ ഷോപ്പിങ്​ ഉത്സവം ഒരുങ്ങുന്നത്​. നവകേരള നിർമാണത്തിന് കൈത്താങ്ങ് എന്ന നിലയിൽ സർക്കാറിന് നികുതിവരുമാനത്തിൽ വൻ വർധനയും ഇതിലൂടെ പ്രതീക്ഷിക്കുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്​റ്റില്‍ ഓണത്തി​​െൻറ ഷോപ്പിങ് അനുഭവം നഷ്​ടമായവര്‍ക്ക് പുതിയൊരു ഉത്സവകാലം കൂടിയായിരിക്കുമിത്. മികച്ച ഓഫറുകളാണ്​ ചില്ലറ-മൊത്ത വ്യാപാരികള്‍ നല്‍കുക. 25 കോടിയുടെ പരസ്യ ഇടമാണ്​ മാധ്യമസ്ഥാപനങ്ങള്‍ ഗ്രേറ്റ്​ ഷോപ്പിങ് ഉത്സവത്തിനായി നല്‍കുക. നടൻ മമ്മൂട്ടി ഗ്രേറ്റ്​ കേരള ഷോപ്പിങ് ഉത്സവി​​െൻറ ലോഗോ പ്രകാശനം ചെയ്തു.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, ഇന്ത്യന്‍ ബ്രോഡ്കാസ്​റ്റിങ് ഫെഡറേഷന്‍, അസോസിയേഷന്‍ ഓഫ് റേഡിയോ ഓപറേറ്റേഴ്‌സ് ഓഫ് ഇന്ത്യ, കേരള മര്‍ച്ചൻറ്​ ചേംബര്‍ ഓഫ് കോമോഴ്‌സ്, ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടി.വി ആൻഡ്​​ അപ്ലയന്‍സസ്, സൂപ്പര്‍ മാര്‍ക്കറ്റ്‌സ് അസോസിയേഷന്‍ ഓഫ് കേരള, റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്.

വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ബി.കെ. ഉണ്ണിക്കൃഷ‌്ണൻ, പി.ആർ. സതീഷ‌്, വർഗീസ‌് ചാണ്ടി, പി.എസ‌്. കമാൽ കൃഷ‌്ണൻ, രഘു രാമചന്ദ്രൻ, സതീഷ‌് കുമാർ ധൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Grate Kerala Shopping Utsav -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.