20 രൂപ നാണയം പുറത്തിറക്കുന്നു

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രാലയം 20 രൂപയുടെ നാണയം പുറത്തിറക്കുന്നു. വ്യത്യസ്​തമായ ആകൃതിയിലാണ്​ നാണയം പുറത്തിറക ്കുന്നത്​. 12 കോണോട്​ കൂടിയ ആകൃതിയാവും​ നാണയത്തിനുണ്ടാകുക.

27 മില്ലി മീറ്റർ നീളത്തിലുള്ള നാണയം നിലവിലുള്ള 10 രൂപ നാണയത്തിൽ നിന്ന്​ വ്യത്യസ്​തമായിരിക്കും. എന്നാൽ, രണ്ട്​ നിറത്തിലാവും 20 രൂപ നാണയവും പുറത്തിറങ്ങുക. നാണയത്തി​​െൻറ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പിലും 15 ശതമാനം സിങ്കിലും 20 ശതമാനം നിക്കലിലുമാണ്​ നിർമിച്ചിരിക്കുന്നത്​. നാണയത്തിന്​ ഉള്ളിലെ വൃത്തം 75 ശതമാനം ചെമ്പിലും 20 ശതമാനം സിങ്കിലും അഞ്ച്​ ശതമാനം നിക്കലിലുമാണ്​ നിർമിച്ചിരിക്കുന്നത്​.

10 രൂപ നാണയം പുറത്തിറങ്ങി പത്ത്​ വർഷം കഴിയു​േമ്പാഴാണ്​ പുതിയ നാണയവും പുറത്തിറങ്ങുന്നത്​.

Tags:    
News Summary - Govt to Roll Out New 12-sided 20-rupee Coins Soon-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.