ഒടുവിൽ കുറ്റസമ്മതം നടത്തി; നോട്ടു നിരോധനം നാലു പേരുടെ ജീവ​നെടു​ത്തെന്ന്​ കേന്ദ്രം

ന്യൂഡൽഹി: 2016ൽ പെ​ട്ടെന്നു പ്രഖ്യാപിച്ച നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളാൽ നാലു പേർ മരണപ്പെട്ട തായി മോദി സർക്കാർ സമ്മതിച്ചു. ഇത്​ ആദ്യമായാണ്​ നോട്ടു നിരോധനം ആളുകളുടെ ജീവഹാനിയിലേക്ക്​ നയിച്ചതായി കേന്ദ് രസർക്കാർ സമ്മതിക്കുന്നത്​.

മൂന്ന്​ ബാങ്ക്​ ജീവനക്കാരും ഒരു ഉപഭോക്താവും നോട്ടു നിരോധന സമയത്ത്​ മരിച്ചതായി എസ്​.ബി.​ ഐ അറിയിച്ചിരുന്നെന്നും ഉപഭോക്താവി​​ന്റെ കുടുംബത്തിന് നൽകിയ​ മൂന്ന്​ ലക്ഷം ഉൾപ്പെടെ 44 ലക്ഷം രൂപ കുടുംബങ്ങൾക്ക്​ നഷ്​ടപരിഹാരമായി നൽകിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുൺ ​ ജെയ്​റ്റ്​ലി രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തി​​​ന്റെ വ്യവസായ മേഖലയിലും തൊഴിൽ മേഖലയിലും നോട്ട്​ നിരോധനം സൃഷ്​ടിച്ച ആഘാതം സംബന്ധിച്ച്​ സർക്കാർ പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ടു നിരോധന സമയത്ത്​ പണം മാറ്റിയെടുക്കാനായി വരിയിൽ നിന്നും മാനസികാഘാതത്താലും ജോലി സമ്മർദ്ദത്താലും ബാങ്ക്​ ജോലിക്കാർ ഉൾപ്പെടെ എത്ര പേർക്ക്​ ജീവൻ നഷ്​ടമായിട്ടുണ്ട്​ എന്ന സി.പി.എം അംഗം എളമരം കരീമിന്റെ ചോദ്യങ്ങൾക്ക്​ ഉത്തരമായാണ്​ അരുൺ ജെയ്​റ്റ്​ലി ഇക്കാര്യം അറിയിച്ചത്. ​എസ്​.ബി.​ ഐ ഒഴികെയുള്ള ബാങ്കുകളിലൊന്നും മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Govt Finally Admits Four Persons Died During Demonetisation -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.