ചെക്ക്​ബുക്കുകൾ റദ്ദാക്കില്ലെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ചെക്ക്​ബുക്കുകൾ റദ്ദാക്കാൻ പദ്ധതിയില്ലെന്ന്​ കേന്ദ്രസർക്കാർ. ധനകാര്യമന്ത്രാലയം ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. 

നിലവിൽ ചെക്ക്​ബുക്കുകൾ റദ്ദാക്കാൻ പദ്ധതിയില്ലെന്ന്​ ധനകാര്യമന്ത്രാലയം വ്യക്​തമാക്കി. ഇതുസംബന്ധിച്ച്​ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ദേശീയ വ്യാപാരികളുടെ സംഘടനയുടെ സെക്രട്ടറി  പ്രവീൺ ഖണ്ഡേവാലാണ്​ ചെക്ക്​ബുക്ക്​ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന്​ അഭിപ്രായപ്പെട്ടത്​.

നവംബർ എട്ടിലെ നോട്ട്​ നിരോധനത്തി​​​െൻറ പ്രധാനലക്ഷ്യകളൊന്നായിരുന്നു ഡിജിറ്റൽ പണമിടപാട്​. എന്നാൽ നോട്ട്​ നിരോധനത്തിന്​ ശേഷവും ഡിജിറ്റൽ പണമിടപാടുകളിൽ വലിയ പുരോഗതിയുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ ചെക്ക്​ബുക്കുകൾ റദ്ദാക്കുമെന്ന വാർത്ത വ്യാപകമായി പ്രചരിച്ചത്​.

Tags:    
News Summary - Government Has No Plans To Scrap Your Cheque Books-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.