ഡിജിറ്റൽ പേയ്​മെൻറ്​ സേവനവുമായി ഗൂഗ്​ളും

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ തീരുമാനത്തിന്​ ശേഷം ഡിജിറ്റൽ പേയ്​മ​െൻറ്​ ആപുകൾക്ക്​ കൂടുതൽ പ്രചാരണമാണ്​ ഇന്ത്യയിൽ ലഭിക്കുന്നത്​. പുതിയ സാഹചര്യം മുതലാക്കി ഡിജിറ്റൽ പേയ്​മ​െൻറ്​ രംഗത്ത്​ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്​ ഗൂഗ്​ളും. തേസ്​ എന്ന പേരിൽ ആപ്​ പുറത്തിറക്കിയാവും മേഖലയിലേക്ക്​ ഗൂഗ്​ൾ കടന്നു വരിക.

കേന്ദ്രർക്കാറി​​െൻറ യു.പി.​െഎ പേയ്​മ​െൻറ്​ അധിഷ്​ഠിതമാക്കിയാവും ഗൂഗ്ളി​​െൻറ പുതിയ ആപ്​ പ്രവർത്തിക്കുകയെന്നാണ്​ റിപ്പോർട്ടുകൾ. ചില ടെക്​ സൈറ്റുകളിലാണ്​ ഇതുസംബന്ധിച്ച വാർത്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​. എന്നാൽ ഇതിനോട്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ ഗൂഗ്​ൾ തയാറായിട്ടില്ല.

​​നേരത്തെ ആൻഡ്രോയിഡ്​ ​പേയെന്ന പേരിൽ ഡിജിറ്റൽ പേയ്​മ​െൻറിനുള്ള ആപ്​ ഗൂഗ്​ൾ യു.എസിൽ പുറത്തിറക്കിയിരുന്നു. സമാനമായ രീതിയിലാവും ഇന്ത്യയിലും പുതിയ ആപി​​െൻറ പ്രവർത്തനം. അതേ സമയം, യു.പി.​െഎ അടിസ്ഥാനമാക്കി പേയ്​മ​െൻറ്​ ആപുകൾ പുറത്തിറക്കാൻ വാട്​സ്​ ആപ്​ ഉൾപ്പടെയുള്ള കമ്പനികൾ നാഷണൽ പേയ്​മ​െൻറ്​ കോർപ്പറേഷനുമായി ചർച്ചകൾ നടത്തുന്നതായും വാർത്തകളുണ്ട്​.
 

Tags:    
News Summary - Google to launch digital payment app ‘Tez’ in India-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.