സ്വർണവിലയിൽ വൻ ഇടിവ്​: പവന്​ 20,480 രൂപ

കൊച്ചി: ​സ്വർണവിലയിൽ വീണ്ടും ഇടിവ്​. സ്വർണം പവന് ​ 240 രൂപ കുറഞ്ഞ്​ 20,480 രൂപയിലെത്തി. ഗ്രാമിന്​ 30 രൂപയാണ്​ ഇടിഞ്ഞത്​. ഗ്രാമിന്​ 2560 രൂപയാണ്​ വില. വ്യാഴാഴ്ചയാണ് 240 രൂപ താഴ്ന്ന് 20,720 രൂപയിലെത്തിയത്. ഗ്രാമിന്​ 2590 രൂപയിലാണ്​ വ്യാപാരം നടന്നിരുന്നത്​. പതിനൊന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. 2016 ഫെബ്രുവരിയിലാണ് പവ ന്‍വില ഇതിനു മുമ്പ് 20,800 രൂപയിലും താഴ്​ന്നത്​. നോട്ട്​ അസാധുവാക്കലിന്​ ശേഷം ഇതുവരെ 3000 രൂപയുടെ ഇടിവാണ് സ്വർണ വിലയിലുണ്ടായത്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന്​ 6.35 ഡോളർ വർധിച്ച്​ 1,134.14 ഡോളറിലെത്തി. 

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.