സ്വർണത്തിന് ആറു വർഷത്തിനിടെ റെക്കോർഡ് വില

കൊച്ചി: സ്വർണത്തിന് സംസ്ഥാനത്ത് റെക്കോർഡ് വില രേഖപ്പെടുത്തി. സ്വർണം ഗ്രാമിന് 3020 രൂപയിലും പവന് 24,160 രൂപയിലുമാണ് വ്യാപാരം.

ആറു വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന വർധനവാണിത്. 2012 നവംബർ 27ാം തീയതിയാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിലയായ 3030 രൂപ രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1,282 ഡോളർ ആണ്. 2012ൽ 1885 ഡോളറായിരുന്നു രാജ്യന്തര വിപണിയിലെ വില.

ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിൽ ഭരണസ്തംഭനം ഉണ്ടായതാണ് വില ഉയരാൻ ഇടയാക്കിയത്. കൂടാതെ, ഉൽസവ സീസണും പഴയ സ്വർണം വിറ്റഴിക്കുന്നത് വർധിച്ചതും വില കൂടാൻ കാരണമായിട്ടുണ്ട്.

Tags:    
News Summary - Gold Price in Record -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.