നോട്ട്​ പിൻവലിക്കൽ:മൂന്നാം പാദത്തിൽ വളർച്ച നിരക്ക്​ കുറവ്​

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​െൻറ മൂന്നാം പാദത്തിൽ ഇന്ത്യയുടെ അഭ്യന്തര ഉൽപാദന വളർച്ച നിരക്ക്​ 7 ശതമാനം. സ്​റ്റാറ്റിസ്​റ്റി​ക്കൽ വകുപ്പാണ്​ ഇതുസംബന്ധിച്ച ഒൗദ്യോഗിക കണക്കുകൾ പുറത്ത്​ വിട്ടത്​. നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം ജി.ഡി.പി വളർച്ച 6.1 ശതമാനം വരെ താഴുമെന്ന്​ നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നാൽ അത്രത്തോളം മോശം സ്ഥിതി സമ്പദ്​വ്യവസ്ഥക്ക്​ ഉണ്ടായില്ല. രണ്ടാം പാദത്തിൽ 7.4 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച നിരക്ക്​.

പൊതുഭരണം, പ്രതിരോധം, വ്യാപാരം, ഗതാഗതം, ഹോട്ടൽ വ്യവസായം, വാർത്ത വിനിമയം എന്നീ മേഖലകളിലെല്ലാം എഴ്​ ശതമാനം വളർച്ച രേഖപ്പെടുത്തി. മൽസ്യബന്ധനം, ഖനനം, വൈദ്യൂതി, ഗ്യാസ്​്​്​, കെട്ടിട നിർമാണം എന്നീ മേഖലകളിൽ 1.3 മുതൽ 6.5 ശതമാനം വരെ വളർച്ചയാണ്​ രേഖപ്പെടുത്തിയത്​.

മാർച്ച്​ 31ന്​ അവസാനിക്കുന്ന സാമ്പത്തിക വർഷത്തി​െൻറ നാലാം പാദത്തിൽ ജി.ഡി.പി വളർച്ച 7.1 ശതമാനം വരെ ആയിരിക്കുമെന്നും സർക്കാർ ഇന്ന്​ പുറത്ത്​ വിട്ട കണക്കുകളിൽ ഉണ്ട്​. പല മേഖലകളിലും ഇതിലും ഉയർന്ന ജി.ഡി.പി വളർച്ച ലക്ഷ്യം ​െവച്ചിരുന്നുവെങ്കിലും നോട്ട്​ പിൻവലിക്കൽ തീരുമാനമാണ്​ ഉയർന്ന വളർച്ചക്ക്​ തടസമായത്​.

Tags:    
News Summary - GDP at 7% in 3rd Quarter, Figures Better Than Anticipated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.