ദുബൈ: കഴിഞ്ഞ ദിവസം ഫോബ്സ് മാസിക പുറത്തുവിട്ട അറബ് ലോകത്തെ പ്രബലരായ 100 ഇന്ത്യൻ വ്യവസായികളുടെ പട്ടികയിൽ മുപ്പത് മലയാളികൾ. ആദ്യ പത്തു പേരിൽ തന്നെ ആറു പേരുണ്ട് കേരളത്തിെൻറ അഭിമാനങ്ങൾ. സ്ഥാപനങ്ങളുടെ ആസ്ഥി, ജീവനക്കാരുടെ എണ്ണം, സ്ഥാപനത്തിെൻറ പ്രവർത്തന പാരമ്പര്യം, നിലവാരത്തിലും വിശ്വസ്തതയിലുമുള്ള സുതാര്യത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ആറാം തവണയും പട്ടികയിൽ ഒന്നാമൻ ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസുഫലിയാണ്. ജോയ് ആലുക്കാസ് ഗ്രുപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ്, ജീപ്പാസ്, നെസ്റ്റോ തുടങ്ങിയ ജനപ്രിയ ബ്രാൻറുകൾക്ക് നേതൃത്വം നൽകുന്ന വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ചെയർമാൻ ബഷീർ കുഞ്ഞിപ്പറമ്പത്ത് എന്നിവർ ആദ്യ പത്തുപേരിലുൾപ്പെടുന്നു. പ്രതീക്ഷ പകരുന്ന യുവ വ്യവസായ പ്രതിഭകളുടെ ഫോബ്സ് പട്ടികയിൽ െവസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് എക്സി. ഡയറക്ടർ നിസാർ ടി.എൻ, വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ഡയറക്ടർ നവാസ് ബഷീർ എന്നിവരുമുണ്ട്.
ശോഭ ഗ്രൂപ്പ് മേധാവി പി.എൻ.സി മേനോൻ, കോൺഫിഡൻറ് ഗ്രൂപ്പ് സ്ഥാപകൻ സി.ജെ. റോയ്, മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപ്പറേഷൻസ് എം.ഡി ഷംലാൽ അഹ്മദ്, ഇറം ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ സിദ്ദീഖ് അഹ്മദ് എന്നിവരും മുഖ്യ പട്ടികയിലുണ്ട്. ട്രാൻസ്വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കൊളൻ, കെ.എം. ട്രേഡിങ് ചെയർമാനും എം.ഡിയുമായ കോറത്ത് മുഹമ്മദ്, ഫാത്തിമ ഗ്രൂപ്പ് സി.ഇ.ഒ ഇ.പി. മൂസ ഹാജി, മോറിസൻ മേനോൻ ഗ്രൂപ്പ് സ്ഥാപകൻ രാജു മേനോൻ, എസ്.എഫ്.സി ഗ്രൂപ്പ് ചെയർമാൻ കെ. മുരളീധരൻ, ഗർഗാഷ് ഇൻഷുറൻസ് എം.ഡി മുസ്തഫ ഒ.വി , സൺഗ്രൂപ്പ് ഇൻറർനാഷനൽ മേധാവി സുന്ദർ മേനോൻ തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് മലയാളി തിളക്കങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.