ന്യൂഡൽഹി: ആയിരം രൂപ നോട്ട് വീണ്ടും ഇറക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. പുതിയ 200 രൂപ നോട്ട് ഇറക്കിയതിനു പിന്നാലെ ആയിരവും വരുന്നുവെന്ന വ്യാപക പ്രചാരണത്തിനിടെയാണ് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ഗാർഗിെൻറ ട്വീറ്റ്. 2016 നവംബർ എട്ടിനാണ് മുന്തിയ നോട്ടുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. തുടർന്ന് ആദ്യം രണ്ടായിരം രൂപയുടെ പുതിയ നോട്ടും കൂടുതൽ സുരക്ഷയുള്ള 500െൻറ നോട്ടും ഇറക്കി. 500നും 100നും ഇടയിലെ ‘കണ്ണി ചേർക്കൽ’ ആയാണ് പുതിയ 200 രൂപ നോട്ട് ഇറക്കിയത്. കൂടുതൽ സുരക്ഷസംവിധാനങ്ങളോടെ 50 രൂപയുടെ നോട്ടും ഇറക്കിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.