സേവനനികുതി  18 ശതമാനമായേക്കും

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബുധനാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സേവനനികുതി മൂന്നു ശതമാനം വരെ വര്‍ധിപ്പിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചന. നിലവില്‍ 15 ശതമാനമാണ് സേവനനികുതി. നിരക്കുകള്‍ വര്‍ധിപ്പിച്ച്, ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കുമ്പോഴുണ്ടാകുന്ന ആഘാതം കുറക്കുകയാണ് ലക്ഷ്യം. വിമാനയാത്ര, ഭക്ഷ്യവസ്തുക്കള്‍, ഫോണ്‍ ബില്ല് എന്നിവയടക്കം സേവനങ്ങള്‍ക്ക് നികുതിവര്‍ധന ബാധകമാവും. ജൂലൈ ഒന്നു മുതല്‍ ജി.എസ്.ടി നടപ്പാക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിവിധയിനത്തില്‍ 5, 12,18, 28 എന്നിങ്ങനെയാണ് ജി.എസ്.ടി സ്ളാബുകള്‍.ജെയ്റ്റ്ലി ധനമന്ത്രിയായതിനുശേഷം, സേവനനികുതി രണ്ടുതവണ ഉയര്‍ത്തിയിരുന്നു. 

Tags:    
News Summary - Finance minister Arun Jaitley may hike service tax to 16-18%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.