ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം 6 മുതൽ 6.5 ശതമാനം വരെ ജി.ഡി.പി വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് കൃഷ്ണമൂർത്തിയാണ് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കിയത്.
ഈ സാമ്പത്തിക വർഷം അഞ്ച് ശതമാനം വരെ വളർച്ചയുണ്ടാകും. അടുത്ത വർഷത്തിൽ ധനകമ്മി കുറയുമെന്നും പ്രവചനമുണ്ട്.ധനകമ്മി കുറച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയുണ്ടാകുവെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ആഗോളസാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന സംഭവങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്നും സാമ്പത്തിക സർവേ പറയുന്നു.
സാമ്പത്തിക സർവേയിലെ പ്രധാന പരാമർശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.