2008ലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ യു.എസ്​ സമ്പദ്​വ്യവസ്ഥ

വാഷിങ്​ടൺ: യു.എസ്​ സമ്പദ്​വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധിയുണ്ടെന്ന സൂചനകൾ നൽകി ഓഹരി സൂചികയിൽ വൻ ഇടിവ്​. ഡൗജോൺസ ്​ ഇൻഡസ്​ട്രിയൽ ആ​വറേജിൽ 900 പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തി. 17.3 ശതമാനം നഷ്​ടത്തോടെയാണ്​ ഡൗജോൺസ് ഈ ആഴ്​ച​ വ്യാപാരം അവസാനിപ്പിച്ചത്​. കഴിഞ്ഞ നാലാഴ്​ചയിലും സൂചിക നഷ്​ടത്തിലായിരുന്നു.

യു.എസ്​ ഓഹരി വിപണികളിലു​ണ്ടായ വിൽപന സമ്മർദം 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലേക്ക്​ വിപണികളെ എത്തിച്ചിട്ടുണ്ട്​. യു.എസ് ഉൾപ്പടെയുള്ള ലോകത്തെ മറ്റ്​ സമ്പദ്​വ്യവസ്ഥകൾ മാന്ദ്യത്തിലേക്ക്​ നീങ്ങുന്നുവെന്ന വാർത്തകൾ മൂലം നിക്ഷേപകർ വിപണിയിൽ കാര്യമായ താൽപര്യം കാണിക്കുന്നില്ല.

വിവിധ സമ്പദ്​വ്യവസ്ഥകൾ ലേ ഓഫ്​ മൂലം സമാനതകളില്ലാത്ത പ്രതിസന്ധിയേയാണ്​ അഭിമുഖീകരിക്കുന്നത്​. യു.എസിലെ പല സംസ്ഥാനകളും വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നത്​ നിർബന്ധമാക്കിയതും പ്രതിസന്ധിയാവുന്നുണ്ട്​.

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന സൂചനകൾ നൽകി യു.എസിൽ എണ്ണ ഉപഭോഗവും കുറയുകയാണ്​. ഇത്​ മൂലം എണ്ണവിലയിലും വൻ ഇടിവാണ്​ രേഖപ്പെടുത്തുന്നത്​. എണ്ണവിലയിൽ 21 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​. ബാരലിന്​ 20 ഡോളറിലേക്ക്​ എണ്ണവില എത്തിയിരുന്നു. 2002ന്​ ശേഷം ഇതാദ്യമായാണ്​ എണ്ണവിലയിൽ ഇത്രയും കുറവ്​ രേഖപ്പെടുത്തുന്നത്​.

Tags:    
News Summary - Dow Tumbles 900 Points to End Wall Street's Worst Week-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.