രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക്​ പ​ണം വ​ന്ന​ത്​  ഇ​ല​ക്​​ട​റ​ൽ ട്ര​സ്​​റ്റു​ക​ൾ വ​ഴി

ന്യൂഡൽഹി:  അടുത്തകാലത്ത് രാജ്യത്തെ  വൻകിട കമ്പനികൾ ഇലക്ടറൽ ട്രസ്റ്റുകൾ വഴി രാഷ്ട്രീയപാർട്ടികൾക്ക് നൽകിയ പണത്തിെൻറ വിവരങ്ങൾ പുറത്ത്. 2013 ഏപ്രിൽ ഒന്നിനും 2016 മാർച്ച് 31നുമിടയിൽ ഏഴ് ഇലക്ടറൽ ട്രസ്റ്റുകൾ നൽകിയ സംഭാവന 432 കോടി രൂപയാണ്. ഇൗ കാലയളവിൽ പാർട്ടികൾ വെളിപ്പെടുത്തിയ ഫണ്ടിെൻറ മൂന്നിലൊന്നാണിത്. കോർപറേറ്റുകളടക്കം വ്യവസായികൾ ഇലക്ടറൽ ട്രസ്റ്റുകൾക്ക് പണം നൽകും. ഇൗ ട്രസ്റ്റുകൾ പാർട്ടികൾക്ക് പണം കൈമാറുന്നരീതിയാണ് പിന്തുടരുന്നത്. 

സത്യ ഇലക്ടറൽ ട്രസ്റ്റ്,  ബജാജ് ഒാേട്ടാ ലിമിറ്റഡ്, ബജാജ് ഇലക്ടറൽ ട്രസ്റ്റ്, ഭാരതി എയർടെൽ ലിമിറ്റഡ്, ഭാരതി ഇൻഫ്രാടെൽ ലിമിറ്റഡ്, സീറ്റ് ഇന്ത്യ ലിമിറ്റഡ്,  ജൻപ്രഗതി  ഇലക്ടറൽ ട്രസ്റ്റ്,  ചംബൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, സമാജ് ഇലക്ടറൽ ട്രസ്റ്റ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെൻറ് കമ്പനി, ഡി.സി.എം ശ്രീറാം, ടാറ്റ ഗ്ലോബൽ ബിവറേജസ് ലിമിറ്റഡ്, ടാറ്റ മോേട്ടാഴ്സ് ലിമിറ്റഡ്,  ടാറ്റ സൺസ് ലിമിറ്റഡ്,  ടാറ്റാ സ്റ്റീൽ ലിമിറ്റഡ്  തുടങ്ങി എഴുപതോളം കമ്പനികൾ  പണം നൽകിയിട്ടുണ്ട്. 

എ.എ.പി, ബി.ജെ.പി,  ബിജു ജനതാദൾ, കോൺഗ്രസ്, ഝാർഖണ്ഡ് മുക്തി മോർച്ച, മഹാരാഷ്ട്ര നവനിർമാൺ സേന, ശിവസേന, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ജനതാദൾ (യുനൈറ്റഡ്),  സമാജ്വാദി പാർട്ടി, ലോക് ജനശക്തി,  രാഷ്ട്രീയ ജനതാദൾ, തെലുഗുദേശം പാർട്ടി തുടങ്ങിയ പാർട്ടികൾക്ക് പണം നൽകിയെന്നാണ് പുറത്തുവന്ന വിവരം.തെരഞ്ഞെടുപ്പ് കമീഷെൻറ പക്കലുള്ള വിവരങ്ങളാണിത്.  ഇലക്ടറൽ ട്രസ്റ്റുകൾ നൽകുന്ന സംഭാവന റിപ്പോർട്ടുകൾ സാധാരണ പുറത്തുവിടാറില്ല. രാഷ്ട്രീയപാർട്ടികൾക്കുള്ള സംഭാവനകൾക്ക് ‘ഇലക്ടറൽ ബോണ്ട്’ കൊണ്ടുവരാൻ 2017ലെ ധനകാര്യ ബില്ലിൽ  നിർദേശമുണ്ട്. റിസർവ് ബാങ്ക് ഇറക്കുന്ന ബോണ്ടുകൾ വാങ്ങി കമ്പനികൾക്ക്  അവരുടെ പേരുകൾ വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനാവും. ഇത്  വരുന്നതോടെ ഇലക്ടറൽ ട്രസ്റ്റുകളുടെ ആവശ്യം ഇല്ലാതാവും.
Tags:    
News Summary - Donations of electoral trusts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.