ട്രംപി​െൻറ മുന്നേറ്റം സ്വർണ ബോണ്ടുകളുടെ​ വില കൂടി

ന്യൂയോർക്ക്​: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണാൾഡ്​ ട്രംപി​െൻറ മുന്നേറ്റം ആഗോള സാമ്പത്തിക രംഗത്ത്​ വൻ ചലനങ്ങൾക്ക്​ കാരണമാവുന്നു. ട്രംപി​െൻറ കർശനമായ സാമ്പത്തിക നയങ്ങൾ നിക്ഷേപകരെ കൂടുതൽ സുരക്ഷിതമായ സ്​ഥലങ്ങളിൽ നി​േക്ഷപിക്കാൻ പ്രേരിപ്പിക്കുമെന്നാണ്​ സൂചന. ട്രംപി​െൻറ മുന്നേറ്റത്തോടെ  സ്വർണ്ണ ബോണ്ടുകളുടെ വില 4 ശതമാനത്തോളം ഉയർന്നു.

ആഗോള സാമ്പത്തിക രംഗത്ത്​ സുരക്ഷിതമായ നി​േക്ഷപമായി പലരും കണക്കാക്കുന്നത്​ സ്വർണ്ണത്തെയാണ്​. ട്രംപ്​ അധികാരത്തിലെത്തിയാൽ ഡിസംബർ മാസത്തോടെ അമേരിക്കൻ ഫെഡറൽ റിസർവ്​ പലിശനിരക്കുകൾ വർധിപ്പിക്കാൻ നിർബന്ധിതമാവും ഇത്​ അമേരിക്കൻ ഒാഹരി വിപണിയെ സ്വാധീനിക്കും. സ്വാഭാവികമായും ഇത്​ ലോക വിപണിയെയും ബാധിക്കും.
 പല രാജ്യങ്ങളുടെയും കറൻസികൾ ഡോളറിനെതിരെ മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്നത്​ വരാൻ പോകുന്ന സാമ്പത്തിക മാറ്റങ്ങളുടെ സൂചനകളാണ്​. മെക്​സികൻ കറൻസിയായ പെസോയും, യൂറോയും ഡോളറിനെതിരെ മുന്നേറി കഴിഞ്ഞതായാണ്​ സൂചന.

Tags:    
News Summary - Dollar, Mexican peso, stocks tumble, gold rises 4 per cent as Trump takes lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.