നോട്ടുകൾ പിൻവലിക്കൽ: വാതുവെപ്പുകാർക്ക​ും തിരിച്ചടി

മുംബൈ: ​നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം ഇന്ത്യയിലെ സാധാരണ ജനങ്ങളെ മാത്രമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്​. വൻ തുകകൾ വാതുവെച്ച മാഫിയക്ക്​ ഇത്​ സൃഷ്​ടിച്ച പ്രതിസന്ധി ചില്ലറയല്ല.

ചൊവ്വാഴ്​ച രാത്രിയാണ്​ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്​. ബുധനാഴ്​ചത്തെ അമേരിക്കൻ തെരഞ്ഞെടുപ്പ്​ ഫലവുമായി ബന്ധപ്പെട്ട്​ കോടികളുടെ വാതുവെപ്പ്​ നടന്നിരുന്നു. ഭൂരിപക്ഷം ആളുകളും ഹിലരി ജയിക്കുമെന്നാണ്​ വാതുവെച്ചിരുന്നത്​. എന്നാൽ ട്രംപ്​ ജയിച്ചതോടെ വാതുവെപ്പുകാർക്ക്​ വൻതുക ലഭിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ നോട്ടുകളുടെ നിരോധനം വന്നതോടെ വാതു​െവപ്പിലൂടെ ലഭിച്ച കോടികണക്കിന്​ രൂപ വെറും കടലാസ്​ കഷ്​ണത്തിന്​ തുല്യമായി. ട്രംപ്​ ജയിക്കുമെന്ന്​ പ്രവചിച്ചവർക്ക്​ വാതുവെച്ച തുക തിരിച്ചു നൽകാനും വാതുവെപ്പുകാർക്ക്​ കഴിയാതെയായി.

നോട്ടുകൾ പിൻവലിച്ച തീരുമാനം തൽക്കാലത്തേക്കെങ്കിലും വാതു​െവപ്പ്​ മാഫിയയെ പ്രതിസന്ധിയിലാക്കുമെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. വാതുവെപ്പുകാരുടെ ഭൂരിപക്ഷം ഇടപാടുകളും നടക്കുന്നത്​ നോട്ടുകൾ ഉപയോഗിച്ചാണ്​. ഇതാണ്​ അവർക്ക്​ തിരിച്ചടിയായത്​.

Tags:    
News Summary - curbs on notes trigger crisis for desi bookies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.