പണരഹിത സമ്പദ്​വ്യവസ്​ഥ മികച്ചതെന്ന്​ ​നൊ​ബേൽ സമ്മാന ജേതാവ്​ മുഹമ്മദ്​ യൂനിസ്​

ന്യൂഡൽഹി: പണരഹിത സമ്പദ്​വ്യവസ്​ഥയെന്ന ആശയം സമ്പദ്​വ്യവസ്​ഥക്ക്​ ഗുണകരമാവുമെന്ന്​ നൊബേൽ സമ്മാന ​ജേതാവ്​  മുഹമ്മദ്​ യൂനിസ്​. ദ ഹിന്ദു ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ അ​ദ്ദേഹം ഇക്കാര്യം പറഞ്ഞത്​​. ഗ്രാമീൺ ബാങ്കി​െൻറ സ്​ഥാപകനും 2006ലെ ​സമാധാനത്തിനുള്ള നൊബേൽ സമ്മാന​ ജേതാവുമാണ്​ മുഹമ്മദ്​  യൂനിസ്​.

പണരഹിത സമ്പദ്​വ്യവസ്​ഥയെന്നത്​ മികച്ച ആശയമാണ്​. നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം ഗ്രാമീണ മേഖലയിലെ കൂടുതൽ ആളുകൾ ബാങ്കിങ്​ സംവിധാനത്തിലേക്ക്​ വരുന്നതിന്​ കാരണമായെന്നും അദ്ദേഹം പറഞ്ഞു. നടപടി മൂലം കള്ളപണത്തെ ഇല്ലാതാക്കാൻ സാധിക്കുമെന്നും  മുഹമ്മദ്​ യൂനിസ്​ കൂട്ടിച്ചേർത്തു.

ചെറുകിട വായ്​പകൾ ബാങ്കും ഇടപാടുകാരും തമ്മിലുള്ള വിശ്വാസത്തെയാണ്​ കാണിക്കുന്നതെന്നും വനിതകൾ ഉൾ​പ്പടെയുള്ളവർക്ക്​ ഇത്തരം വായ്​പകൾ നൽകുന്നത്​ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. 1976ൽ ബംഗ്​ളാദേശിൽ സ്​ഥാപിക്കപ്പെട്ട ​ഗ്രാമീൺ ബാങ്ക്​ പ്രധാനമായും നൽകിയിരുന്നത്​ ചെറുകിട വായ്​പകളായിരുന്നു. ഇതിൽ ഭൂരിപക്ഷം വായ്​പകളും  ഇടപാടുകാർ തിരിച്ചടച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    
News Summary - Cashless economy is a boon, says Nobel laureate Muhammad Yunus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.