ബി.എസ്​.എൻ.എല്ലിൽ പ്രതിസന്ധി തുടരുന്നു; ശമ്പളമില്ലാതെ 1.68 ലക്ഷം ജീവനക്കാർ

ന്യൂഡൽഹി: 18 വർഷത്തിനിടെ ആദ്യമായി ബി.എസ്​.എൻ.എല്ലിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഫെബ്രുവരി മാസത്തിലെ ശമ ്പളം ഇതുവരെയായിട്ടും ബി.എസ്​.എൻ.എൽ ജീവനക്കാർക്ക്​ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 28ന്​ ലഭിക്കേണ്ട ശമ്പളമാണ്​ ഇതുവ രെയായിട്ടും ലഭിക്കാത്തത്​.

അതേസമയം സ്ഥാപനത്തിലെ കരാർ ജീവനക്കാരുടെ അവസ്ഥ ഇതിലും മോശമാണെന്നാണ്​ റിപ്പോർട്ടുകൾ. പല സർക്കിളുകളിലും കഴിഞ്ഞ മൂന്നു മാസമായി കരാർ ജീവനക്കാർക്ക്​ ശമ്പളം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട്​ ബി.എസ്​.എൻ.എല്ലിലെ തൊഴിലാളി യൂനിയനുകൾ ടെലികോം മ​ന്ത്രിക്ക്​ കത്തയച്ചു. ശമ്പളം നൽകാനുള്ള പണം സർക്കാർ നൽകണമെന്നാണ്​ തൊഴിലാളി യൂനിയനുകളുടെ ആവശ്യം.

അതേസമയം, കേരള, ജമ്മുകശ്​മീർ, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും കോർപ്പറേറ്റ്​ ഒാഫീസിലും ഫെബ്രുവരിയിലെ ശമ്പളം നൽകിയതായി ബി.എസ്​.എൻ.എൽ ഉദ്യോഗസ്ഥർ പ്രതികരിച്ചു. പണം ലഭിക്കുന്നതിനനുസരിച്ച്​ മറ്റ്​ സ്ഥലങ്ങളിലും ശമ്പളം നൽകുമെന്ന്​ ബി.എസ്​.എൻ.എൽ വ്യക്​തമാക്കി. സർക്കാർ സാമ്പത്തിക സഹായം നൽകാത്തതാണ്​ നിലവിൽ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - BSNL Crisis Continue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.