വാഷിങ്ടൺ: 737 മാക്സിൻെറ തകർച്ച മൂലം പ്രതിസന്ധിയിലായ ബോയിങ് ഇത് മറികടക്കാൻ പുതിയ നീക്കവുമായി രംഗത്ത്. വ ിമാനത്തിലെ തകരാർ പരിഹരിച്ച് വൈകാതെ വീണ്ടും സർവീസിനായി ഉപയോഗിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിനായി സോഫ്റ്റ്വെയർ അപ്ഡേറ്റ് നൽകുമെന്ന് ബോയിങ് അറിയിച്ചു. വിമാനത്തിൻെറ ഓട്ടോമേറ്റഡ് കൺട്രോൾ സംവിധാനത്തിൽ തകരാറുണ്ടെന്നാണ് സൂചന. ഇത് പരിഹരിക്കുന്നതിനുള്ള അപ്ഡേറ്റുകളാവും ബോയിങ് നൽകുക.
സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് ബോയിങ് നിലവിൽ അഭിമുഖീകരിക്കുന്നത്. യാത്രക്കാർ, ഭരണകർത്താക്കൾ, വിമാന കമ്പനികൾ എന്നിവരെല്ലാം ബോയിങ് വിമാനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബോയിങ് 737 മാക്സിനെ ആദ്യം പിന്തുണച്ചെങ്കിലും വ്യാപകമായി വിമർശനങ്ങൾ ഉയർന്നതോടെ ട്രംപും ബോയിങ്ങിനെ കൈവിട്ടു.
അതേസമയം, എത്യോപയിലും ഇന്തോനേഷ്യയിലും ഉണ്ടായ വിമാന അപകടങ്ങളെ തുടർന്ന് ബോയിങ് 737 മാക്സ് വിമാനങ്ങൾ വ്യാപകമായി നിലത്തിറക്കിയിരുന്നു. ഈ വിമാനങ്ങൾ എപ്പോൾ മുതൽ സർവീസ് നടത്താനാകുമെന്നത് സംബന്ധിച്ച് ബോയിങ്ങിനും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.