ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വേഗത കുറക്കാൻ നടപടികൾ സ്വീകരിച്ചതി ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബി ൽ ഗേറ്റ്സ്. മോദിക്കയച്ച കത്തിലാണ് ബിൽ ഗേറ്റ്സ് അഭിനന്ദനമറിയിച്ചത്. ഇന്ത്യയിൽ കോവിഡ് 19 വ്യാപനത് തിന്റെ വേഗത കുറക്കുന്നതിന് താങ്കളും താങ്കളുടെ സർക്കാറും സ്വീകരിച്ച സജീവമായ നടപടികളെ അഭിനന്ദിക്കുന്നെന്ന് ബിൽ ഗേറ്റ്സ് കത്തിലെഴുതി.
എല്ലാ ഇന്ത്യക്കാർക്കും സാമൂഹിക പരിരക്ഷ ഉറപ്പാക്കുകയും അതേസമയം പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് കാണാൻ കഴിയുന്നതിൽ സന്തോഷം. തക്കസമയത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതും ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പരിശോധനകൾ കർശനമാക്കിയതും ഫലവത്തായി എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന്റെ കാര്യവും ബിൽഗേറ്റ്സ് പ്രത്യേകം എടുത്തുപറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.