ബിൽഗേറ്റ്​സ്​ ലോകത്തിലെ സമ്പന്നരിൽ ഒന്നാമത്​

ന്യൂയോർക്ക്​: മൈക്രോസോഫ്​റ്റ്​ സഹസ്ഥാപകൻ ബിൽഗേറ്റസ്​ വീണ്ടും സമ്പന്നരുടെ പട്ടകയിൽ ഒന്നാമതെത്തി . ഫോബ്​സ്​ മാസിക പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിലാണ്​ ബിൽഗേറ്റസ്​ ഒന്നാമതെത്തിയത്​​. അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​​ പട്ടികയിൽ 200 സ്ഥാനങ്ങൾ താഴെക്ക്​ വന്നു.

ലോകത്തിലെ കോടിശ്വരൻമാരുടെ എണ്ണത്തിൽ 13 ശതമാനം വർധനയുണ്ടായതായും ഫോബ്​സ്​ മാസികയുടെ കണക്കുകളിൽ പറയുന്നു. 565 കോടിശ്വരൻമാരുമായി അമേരിക്കയാണ്​ പട്ടികയിൽ ഒന്നാം സ്ഥാനത്ത്​. 365 പേരുമായി ചൈനയാണ്​ രണ്ടാം സ്ഥാനത്ത്​. മാൻഹട്ടനിലെ റിയൽ എസ്​റ്റേറ്റ്​ വ്യവസായത്തിലുണ്ടായ തിരിച്ചടിയാണ്​ട്രംപി​െൻറ പട്ടികയിൽ താഴെയെത്തുന്നതിന്​ കാരണമെന്നാണ്​ റിപ്പോർട്ട്​.

ആമസോൺ സ്ഥാപകൻ ജെഫ്​ ബസോസ്​ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗ്​ ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ എന്നിവരും ഫോബ്​സി​െൻറ പട്ടികയിൽ ആദ്യം പത്തിൽ ഇടം പിടിച്ചിട്ടുണ്ട്​.

Tags:    
News Summary - Bill Gates Again World's Richest Man; Donald Trump Slips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.