ഹോം ഡെലിവറിയുമായി ബിഗ് ബസാർ

ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഫ്ലിപ്കാർട്, ആമസോൺ തുടങ്ങിയ വമ്പൻ ഓൺലൈൻ ഷോപ ്പിങ് കമ്പനികൾ പ്രവർത്തനം നിർത്തിയതോടെ അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്ന സംവിധാനം ആരംഭിച്ച് ബിഗ് ബസാർ. പ്ര ധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബംഗളൂരു, ഗുർഗാവ് എന്നിവിടങ്ങളിൽ ആണ് തുടക്കത്തിൽ സേവനം ആരംഭിച്ചത്.

ലോക്ഡൗണും വീട്ടുനിരീക്ഷണവും കർശനമാക്കിയതോടെ പുറത്തിറങ്ങാനാകാത്തതിനാൽ ജനങ്ങൾ അവശ്യ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബിഗ് ബസാർ ഹോം ഡെലിവറി സേവനം തുടങ്ങുന്നത്. പലചരക്ക് സാധങ്ങളും വീട്ടിലെത്തിക്കും.

ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഈ സേവനം ആവശ്യപ്പെട്ട് വിളിക്കുന്നതെന്ന് ബിഗ് ബസാർ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സാധങ്ങൾ എത്തിക്കാൻ സമയം അധികം വേണ്ടിവരുമെന്നും ഇവർ ചുണ്ടിക്കാട്ടുന്നു. റാഞ്ചി, ഉത്തരാഖണ്ഡ്, നോയിഡ, ഖാസിയാബാദ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മു, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി പലയിടത്തും ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Big Bazaar Starts Doorstep Delivery of Groceries-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.