സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം; ഭീമ ജ്വല്ലറി ഹൈകോടതിയിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ കടത്തുമായി ബന്ധപ്പെടുത്തി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന സാമൂഹിക മാധ്യമ പ്രചാരണങ്ങൾക്ക് തടയിടണമെന്നാവശ്യപ്പെട്ട് പ്രമുഖ ആഭരണ വ്യാപാര സ്ഥാപനമായ ഭീമ ജ്വല്ലറി ഹൈകോടതിയിൽ. ഫേസ് ബുക്കിലുെടയും മാധ്യമങ്ങളിലൂടെയും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും മാനേജിംഗ് പാർട്ണർ ഡോ. ബി ഗോവിന്ദൻ നൽകിയ ഹരജിയിൽ പറയുന്നു. 

അഭിഭാഷകനായ ഹരീഷ് വാസുദേവൻ, പാലക്കാട് സ്വദേശികളായ ടിറ്റോ ആൻറണി, ദിനേശ് ഗോപാലൻ, തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എസ്. ശ്യാംലാൽ, കൊല്ലം സ്വദേശി നിയാസ് ഭാരതി തുടങ്ങിയ വ്യക്തികളെയും കർമ ന്യൂസ്, മറുനാടൻ മലയാളി എന്നീ ഒാൺലൈൻ മാധ്യമങ്ങളെയും എതിർ കക്ഷികളാക്കിയാണ് ഹരജി.

യു.എ.ഇ കോൺസുലേറ്റി​െൻറ ദിനാചരണ ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചതിനെത്തുടർന്ന് പ്രമുഖ വ്യക്തികൾക്കൊപ്പം ഹരജിക്കാരൻ പങ്കെടുത്തതി​െൻറ പശ്ചാത്തലത്തിലാണ് സ്വർണക്കടത്തിൽ ഭീമ ജൂവലറിക്ക് പങ്കുണ്ടെന്ന വ്യാജ ആരോപണം ഫേസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. ഭീമയുടെ ലോഗോ വ്യാജമായി ചമച്ചും ഇതിൽ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്തുവെച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ട്. 60 വർഷമായി ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്ന ഭീമ ജ്വല്ലറിക്ക് പൊതുജനങ്ങൾക്കിടയിലുള്ള വിശ്വാസ്യതക്ക് ഈ പ്രചാരണങ്ങൾ മങ്ങലേൽപ്പിച്ചിട്ടുണ്ട്. 

സംഭവത്തെത്തുടർന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമൻറുകൾ ശരിയായ തരത്തിലുള്ളവയല്ലാത്തതിനാൽ തടയണമെന്നാവശ്യപ്പെട്ട് സർക്കാറിന് പരാതി നൽകി. എന്നാൽ ഇതുവരെ നടപടികളുണ്ടായില്ല. സമാനമായ മറ്റൊരു കേസിൽ ഇത്തരം പോസ്റ്റുകൾ തടയാൻ ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇതി​െൻറ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാറിന് നിർദേശം നൽകണം, സാമൂഹിക മാധ്യമങ്ങളിലൂ‌ടെ ഭീമക്കെതിരെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് തടയിടാൻ നടപടിക്ക് നിർദേശിക്കണം, വ്യാജ ലോഗോയും രേഖകളുമുണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകൾ ഉൾപ്പെടെ പിടിച്ചെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്.

Tags:    
News Summary - Bhima jewellers filed case at Kerala high court on defamation campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.