ആക്​സിസ്​ ബാങ്കും നഷ്​ടത്തിൽ

മുംബൈ: ബാങ്കിങ്​ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാർത്തകൾ നിറയുന്നതിനിടെ ആക്​സിസ്​ ബാങ്കിന്​ 2,188.74 കോടിയുടെ നഷ്​ടം. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തി​​​െൻറ നാലാം പാദത്തിലാണ്​ ബാങ്ക്​ നഷ്​ടം രേഖപ്പെടുത്തിയത്​. 1998ൽ ഒാഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തതിന്​ ശേഷം ഇതാദ്യമായാണ്​ ബാങ്ക്​ നഷ്​ടത്തിലേക്ക്​ പോവുന്നത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ബാങ്കിന്​ 1,225.10 കോടിയുടെ ലാഭം ഉണ്ടായിരുന്നു.

ബാങ്കി​​​െൻറ നഷ്​ടത്തെ തുടർന്ന്​ കിട്ടാകടം സംബന്ധിച്ച്​ കണക്കെടുപ്പ്​ നടത്തുകയാണെന്ന്​ സി.ഇ.ഒ ശിഖ ശർമ്മ പ്രതികരിച്ചിരുന്നു. കിട്ടാകടം ബാങ്കിന്​ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന വസ്​തുത ശിഖയും സമ്മതിച്ചിട്ടുണ്ട്​. ബാങ്കി​​​െൻറ മൊത്തം മൂലധനം 20 ശതമാനം വരെ വർധിപ്പിക്കും. മൂലധന വർധനവിലുടെ മികച്ച പെർഫോമൻസ്​ ബാങ്കിങ്​ മേഖലയിൽ കാഴ്​ചവെക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും ശിഖ ശർമ്മ പറഞ്ഞു. 

ആക്​സിസ്​ ബാങ്കി​​​െൻറ കിട്ടാക്കടം 5.04 ശതമാനത്തിൽ നിന്ന്​ 6.77 ശതമാനമായി വർധിച്ചിരുന്നു. ഡിസംബർ 31ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​​െൻറ മൂന്നാം പാദത്തിൽ 5.28 ശതമാനമായിരുന്നു ബാങ്കി​​​െൻറ കിട്ടാക്കടം. 

Tags:    
News Summary - Axis Bank posts first-ever quarterly loss at Rs 2,188 crore, provisions spike 3-fold-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.