നോട്ട്​ നിരോധനം കള്ളപ്പണം കണ്ടുപിടിക്കാൻ സഹായകമായി -ജെയ്​റ്റ്​ലി

ന്യൂഡൽഹി: സമ്പദ്​വ്യവസ്ഥയെ നിയമപരമാക്കാനുള്ള സുപ്രധാന കാൽവെപ്പായിരുന്നു നോട്ട്​ നിരോധനമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. നോട്ട്​ നിരോധനത്തി​​​െൻറ രണ്ടാം വാർഷികത്തിലാണ്​ മോദി സർക്കാറി​​​െൻറ വിവാദ തീരുമാനത്തെ പിന്തുണച്ച്​ അരുൺ ജെയ്​റ്റ്​ലി വീണ്ടും രംഗത്തെത്തിയത്​.

കള്ളപണം കണ്ടുപിടിക്കാനും നികുതി വരുമാനം കൂട്ടാനും നോട്ട്​ നിരോധനം ഇന്ത്യൻ സർക്കാറിനെ സഹായിച്ചു. സമ്പദ്​വ്യവസ്ഥയെ നിയമപരമാക്കാനുള്ള കേന്ദ്രസർക്കാറി​​​െൻറ സുപ്രധാന കാൽവെപ്പായിരുന്നു ഇതെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി. ത​​​െൻറ ബ്ലോഗിലെഴുതിയ കുറിപ്പിലുടെയാണ്​ ജെയ്​റ്റ്​ലി വീണ്ടും നോട്ട്​ നിരോധനത്തെ പിന്തുണച്ച്​ രംഗത്തെത്തിയത്​. അതേസമയം, നോട്ട്​ നിരോധനത്തി​​​െൻറ രണ്ടാം വാർഷികത്തിൽ സർക്കാറിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ട്​ പോകാനാണ്​ കോൺഗ്രസ്​ തീരുമാനം. ഇതിനായി ട്വിറ്ററിലുടെ പ്രചരണം നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്​.

2016 നവംബർ എട്ടിനാണ്​ 500,1000 രൂപയുടെ​ നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്​. നോട്ട്​ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യയിൽ നിന്ന്​ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - Arun Jaitley defends noteban-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.