റിലയൻസ് കപ്പൽ നിർമാണ കമ്പനി​ ഡയറക്​ടർ സ്ഥാനം അനിൽ അംബാനി രാജിവെച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണശാലയായ റിലയൻസ്​ നേവൽ ആൻഡ്​ എഞ്ചിനീയറിങ് ലിമിറ്റഡ്​ ഡയറക്​ടർ സ്ഥാനത്ത്​ നിന്നും അനിൽ അംബാനി രാജിവെച്ചു. കമ്പനി അധികൃതർ ഇതുമായി ബന്ധപ്പെട്ട്​ ഒൗദ്യോഗിക വിവരം പുറത്തുവിട്ടു.

ഒരാൾക്ക്​ പത്ത്​ കമ്പനികളുടെ ഡയറക്​ടറായി മാത്രമേ തുടരാനാവൂ എന്ന 2013ലെ കമ്പനീ​ നിയമത്തിലെ​ 165 വകുപ്പ്​ പ്രകാരമാണ്​ അനിൽ അംബാനി രാജിവെച്ചതെന്ന്​ കമ്പനിയുടെ സെക്രട്ടറി പരേഷ്​ റാത്തോഡ്​ അറിയിച്ചു​.  

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാലയായ​ റിലയൻസ്​ നേവൽ ആൻഡ്​ എഞ്ചിനീയറങ് ലിമിറ്റഡിന്​ വാർഷിപ്പുകൾ അടക്കം നിർമിക്കാനുള്ള ലൈസൻസുണ്ട്​. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് അടിസ്ഥാന സൗകര്യങ്ങളുള്ള കമ്പനികളിൽ ഒന്നുകൂടിയാണ്​ ഇത്​​. 
 

Tags:    
News Summary - Anil Ambani resigns as Director of Reliance Naval and Engineering-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.