ആമസോൺ ഇന്ത്യയിൽ ഭാഗികമായി സേവനം പുനരാരംഭിച്ചു

ന്യൂഡൽഹി: ആമസോൺ അവരുടെ ഒാൺലൈൻ വ്യാപാരം ഭാഗികമായി പുനരാരംഭിച്ചു. പലചരക്ക്​ സാധനങ്ങളുടെയും അത്യാവശ്യ വീട്ടുസാധനങ്ങളുടെയും ഓർഡറുകളാണ് നിലവിൽ സ്വീകരിക്കുന്നത്​. ആമസോൺ പാൻട്രി സർവിസ്​ എന്ന്​ പേരിട്ടിരിക്കുന്ന പുതിയ സേവന സംവിധാനത്തിലൂടെ ഇലക്​ട്രോണിക്​ ഉപകരണങ്ങൾ ഒന്നും തന്നെ വാങ്ങാൻ സാധിക്കില്ല.

ബംഗളുരു, ഹൈദരാബാദ്​, പുനെ, തുടങ്ങിയ ചില പിൻകോഡുകളിൽ മാത്രമേ നിലവിൽ ആമസോൺ പാൻട്രി ലഭ്യമാവുകയുള്ളൂ. വൈകാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനും ആമസോൺ പദ്ധതിയിടുന്നുണ്ട്​. ലോക്ക്ഡൗണിന്​ മുമ്പ്​ ഒാർഡർ ചെയ്​ത്​ കാത്തിരിക്കുന്ന ഉപയോക്​താക്കളുടെ സാധനങ്ങളുടെ ഡെലിവറിക്കാണ്​ ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് ആമസോൺ അറിയിച്ചു.

പുതിയ ഒാർഡറുകളുടെ ഡെലിവറിക്ക്​ ഏഴ്​ മുതൽ 10 വരെ ദിവസങ്ങളെടുക്കുമെന്നും കമ്പനി മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ കാരണം ഡെലിവറി ബോയ്​സിന്​ സാധനങ്ങൾ എത്തിക്കുന്നതിൽ നേരിടുന്ന പ്രയാസം കണക്കിലെടുത്ത്​ ഫ്ലിപ്​കാർട്ട്​, ആമസോൺ, മിന്ത്ര തുടങ്ങിയ ഒാൺലൈൻ ഷോപ്പിങ്​ വമ്പൻമാർ അവരുടെ സേവനം താൽക്കാലികമായി നിർത്തുകയായിരുന്നു.

വരാനിരിക്കുന്ന ദിവസങ്ങൾ മുന്നിൽ കണ്ട്​ ആളുകൾ പലചരക്ക്​ സാധനങ്ങൾ കണ്ടമാനം സ്​റ്റോക്​ ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സൊമാറ്റോ പുതിയ സേവനം കേരളത്തിലടക്കം ആരംഭിച്ചിരുന്നു. സൊമാറ്റോ മാർക്കറ്റ്​ എന്ന്​ പേര്​ നൽകിയിരിക്കുന്ന സേവനത്തിലൂടെ അരി, പയർ, മാവ്​ തുടങ്ങിയ സാധനങ്ങളാണ്​ നിലവിൽ ഡെലിവറി ചെയ്യുന്നത്​.

Tags:    
News Summary - Amazon Pantry Resumes Operations in India-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.